ന്യൂഡല്‍ഹി: കേന്ദ്രം ഏര്‍പ്പെടുത്തിയ വിവാദ കാര്‍ഷിക നിയമങ്ങള്‍ പഠിക്കാനായി സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് 85ഓളം കാര്‍ഷക സംഘടനകളെ സമീപിച്ചതായി സമിതി അറിയിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ ഏറെ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. ഈ നിയമങ്ങള്‍ക്കെതിരെ ഇപ്പോഴും രാജ്യതലസ്ഥാന അതിര്‍ത്തിയില്‍ കര്‍ഷകര്‍ പ്രതിഷേധം തുടുന്നുണ്ട്. കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് ജനുവരിയില്‍ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. അതേസമയം കര്‍ഷകരും കേന്ദ്ര സര്‍ക്കാറും പലവട്ടം നടത്തിയ ചര്‍ച്ചകള്‍ ധാരണയിലെത്താതെ പിരിഞ്ഞിരുന്നു.
തുടര്‍ന്നാണ് വിഷയം പഠിക്കാന്‍ സമിതിയെ നിയോഗിച്ചത്. കര്‍ഷകര്‍ മാസങ്ങളായി പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിലായിരുന്നു കോടതി ഇടപെടല്‍. ഡോ. അശോക് ഗുലാത്തി, ഡോ. പ്രമോദ് ജോഷി, അനില്‍ ഘാന്‍വത് എന്നിവരടങ്ങുന്നതാണ് സമിതി. നാലംഗ സമിതിയെ ആയിരുന്നു ആദ്യം നിയോഗിച്ചിരുന്നെങ്കിലും സമിതിയില്‍ നിന്ന് ഭൂപീന്ദര്‍ സിങ് സ്വയം പിന്‍മാറുമകയായിരുന്നു. സമിതി കര്‍ഷക സംഘടനകളുമായി ചര്‍ച്ച നടത്തുകയും കാര്‍ഷിക നിയമങ്ങളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആയിരുന്നു കോടതി നിര്‍ദേശം.
അതേസമയം കേന്ദ്രത്തിന് അനുകൂലമായി നിലപാട് സ്വീകരിക്കുന്നവരും കാര്‍ഷിക നിയമങ്ങളെ അനുകൂലിക്കുന്നവരുമാണ് സമിതി അംഗങ്ങളെന്ന് തുടക്കം മുതല്‍ക്കേ ആക്ഷേപം ഉയര്‍ന്നിരുന്നു. സമിതിയെ അംഗീകരിക്കില്ലെന്ന് പ്രക്ഷോഭത്തിലുള്ള കര്‍ഷക സംഘടനകളും വ്യക്തമാക്കിയിരുന്നു.
കാര്‍ഷിക നിമങ്ങള്‍ക്കെതിരെ രാജ്യതലസ്ഥാന അതിര്‍ത്തിയില്‍ ആയിരക്കണക്കിന് കര്‍ഷകര്‍ പ്രതിഷേധവുമായി എത്തി. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കര്‍ഷകരാണ് പ്രതിഷേധവുമായി എത്തിയത്. കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ കര്‍ഷക വിവിധ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ ഡല്‍ഹി അതിര്‍ത്തിയില്‍ പ്രതിഷേധം തുടരുകയാണ്. 2020 നവംബര്‍ 26ന് ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകര്‍ ആരംഭിച്ച പ്രക്ഷോഭം നാല് മാസം പിന്നിട്ടിരിക്കുകയാണ്. വിവാദ നിയമങ്ങള്‍ പിന്‍വലിക്കാതെ സമരമുഖത്ത് നിന്ന് പിന്മാറ്റമില്ലെന്ന ഉറച്ച നിലപാടിലാണ് കര്‍ഷക സംഘടനകള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.