തിരുവനന്തപുരം: കേരള സമൂഹത്തിന് താന്‍ ചെയ്ത ഏറ്റവും നല്ല കാര്യമാണ് ചാരായ നിരോധനമെന്ന് കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. നിരോധനത്തിന്റെ 25ാം വാര്‍ഷികത്തിന് താന്‍ സന്തോഷം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചാരായ നിരോധനം കേരള സമൂഹത്തിന് ഏറ്റവും ഗുണകരമാണെന്ന് എല്ലാവര്‍ക്കും സമ്മതിക്കേണ്ടി വന്നുവെന്നും ആന്റണി പറഞ്ഞു. നിരോധനം പിന്‍വലിക്കുമെന്ന് പറഞ്ഞ എല്‍ ഡി എഫ് പലതവണ അധികാരത്തില്‍ വന്നെങ്കിലും അത് നടപ്പാക്കിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ജനങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്ന് മനസിലാക്കിയാണ് ഇടതുമുന്നണി ചാരായ നിരോധനം പിൻവലിക്കാത്തത്. ചാരായ നിരോധനം പിൻവലിക്കുമെന്ന് ഒരു ഉറപ്പും ഇടതുമുന്നണി ഇപ്പോൾ നൽകുന്നില്ലെന്നും' എ.കെ ആന്റണി പറഞ്ഞു
"കേരള സമൂഹത്തോട് താൻ ചെയ്ത ഏറ്റവും നല്ല കാര്യമാണ് ചാരായ നിരോധനം. സ്ത്രീകളുടെ കണ്ണുനീര് കണ്ടാണ് ചാരായം നിരോധിക്കാൻ തീരുമാനിച്ചത്". പല കുടുംബങ്ങള്‍ക്കും ആ നിരോധനനം വലിയ സന്തോഷവും സമാധാനവുമാണ് നല്‍കിയത്. ഒരുപാട് മനുഷ്യരുടെ ജീവനും സ്വത്തും അതുമൂലം സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. എ കെ ആന്റണിയുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ നാഴികക്കല്ലായിരുന്നു ചാരായ നിരോധനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.