ഇന്ത്യയിലേക്ക് അയക്കുന്ന പണത്തിന് നികുതി; പ്രവാസികളോടുള്ള കൊടും ചതി: ശശി തരൂർ

ഇന്ത്യയിലേക്ക് അയക്കുന്ന പണത്തിന് നികുതി; പ്രവാസികളോടുള്ള കൊടും ചതി: ശശി തരൂർ

തിരുവനന്തപുരം : ഇന്ത്യയിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്തിയത് പ്രവാസികളോടുള്ള കൊടും ചതിയെന്ന് ശശി തരൂർ. നികുതിയില്ലാത്ത രാജ്യങ്ങളിലുള്‍പ്പെടെ ജോലിയെടുക്കുന്ന പ്രവാസികൾ ഇന്ത്യയിലേക്ക് അയക്കുന്ന പണത്തിന് ഇനിമുതല്‍ നികുതി നല്‍കണമെന്ന കേന്ദ്ര ധനമന്ത്രാലയത്തിൻ്റെ തീരുമാനം വിദേശമലയാളികളോട് കാട്ടുന്ന കൊടും ചതിയാണെന്ന് ശശി തരൂര്‍ എം.പി പറഞ്ഞു.

വിദേശരാജ്യങ്ങളില്‍ എവിടെയും ജോലിയെടുക്കുന്നവര്‍ ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന പണത്തിന് നികുതി നല്‍കേണ്ടതില്ലെന്നാണ് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ അതില്‍ നിന്നൊരു രഹസ്യ യു ടേണ്‍ ഇപ്പോള്‍ എടുത്തിരിക്കുകയാണ്. ആരുമറിയാതെ പാര്‍ലമെന്‍റ് സമ്മേളനത്തിെന്റെ അവസാന നാളുകളില്‍ ധനകാര്യബില്‍ ചര്‍ച്ചയില്‍ ഭേദഗതി കൊണ്ടുവന്നാണ് ഈ നീക്കം നടത്തിയിരിക്കുന്നത്.

ഗള്‍ഫിലെ സമ്പാദ്യത്തിനും ഇന്ത്യയിലെ നികുതി നല്‍കണമെന്ന ഈ പുതിയ നിര്‍ദ്ദേശം വിദേശമലയാളികളോട് കേന്ദ്രം കാട്ടിയ അനീതിയാണെന്നും കേന്ദ്ര സർക്കാർ പിൻവാതിൽ വഴി എടുത്ത തീരുമാനം പിൻവലിക്കണമെന്നും ശശി തരൂര്‍ ചുണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ വ്യക്തത ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രിക്ക് കത്ത് നല്‍കിയെങ്കിലും ഒരു മറുപടിയും ഇതുവരെയും ലഭിച്ചില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ ശശി തരൂര്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.