വാഷിംഗ്ടണ്‍: യുഎസ് കാപ്പിറ്റോള്‍ മന്ദിരത്തിലേക്ക് കാര്‍ ഇടിച്ചു കയറ്റി ആക്രമണം. സംഭവത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. ഫസ്റ്റ് റെസ്പോണ്‍സ് ടീം അംഗമായിരുന്ന വില്യം ബില്ലി ഇവാന്‍സാണ് മരിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ബില്ലിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അക്രമിയെ പോലീസ് വെടിവച്ചു കൊന്നു. ഇരുപത്തിയഞ്ചുകാരനായ നോവ ഗ്രീന്‍ എന്നയാളാണ് കാര്‍ ഇടിച്ചുകയറ്റിയ യുവാവെന്ന് ഉന്നത പൊലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി.
ബില്ലിക്കൊപ്പം ആക്രമണത്തില്‍ പരിക്കേറ്റ മറ്റൊരു ഉദ്യോഗസ്ഥന്‍ ചികിത്സയിലാണ്. കാപ്പിറ്റോളിന് മുമ്പിലെ സുരക്ഷാ ബാരിക്കേഡിലേക്ക് കാര്‍ ഇടിച്ചു കയറുകയായിരുന്നു. ആക്രമണത്തിന് പിന്നാലെ കാപ്പിറ്റോള്‍ മന്ദിരം അടച്ചു. ഇവിടേക്കുള്ള വഴികളെല്ലാം അടച്ചിരിക്കുകയാണ്. മന്ദിരത്തിന് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ബാരിക്കേഡില്‍ കാര്‍ ഇടിച്ചു നിര്‍ത്തിയ ശേഷം പുറത്തിറങ്ങിയ അക്രമി പൊലീസിനു നേര്‍ക്കു കത്തി വീശുകയായിരുന്നു. ഒരു പൊലീസ് ഉദ്യോഗസ്ഥനു കുത്തേറ്റതായും റിപ്പോര്‍ട്ടുണ്ട്. പൊലീസ് അക്രമിയെ വെടിവച്ചു വീഴ്ത്തി ആശുപത്രിയിലേക്കു മാറ്റിയെങ്കിലും വൈകാതെ മരിച്ചു. സംഭവത്തിനു തീവ്രവാദ ബന്ധമില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.