മെല്‍ബണ്‍: അടിയന്തര ചികിത്സയും ഓപ്പറേഷനും ആവശ്യമായതിനാല്‍ ഓസ്‌ട്രേലിയയിലെ വിക്ടോറിയന്‍ സംസ്ഥാനത്തെ പോലീസ് മന്ത്രി ലിസ നെവില്ലെ ജൂണ്‍ വരെ അവധി ദീര്‍ഘിപ്പിച്ചു.
ശരീരത്തിലെ ദഹനവ്യവസ്ഥയെ സാരമായി ബാധിക്കുന്ന ഇന്‍ഫ്‌ളമേറ്ററി ഡിസോഡറായ ക്രോണ്‍സ് ഡിസീസ് ബാധിച്ചതിനെത്തുടര്‍ന്ന് ഫെബ്രുവരി പകുതി മുതല്‍ മന്ത്രി അവധിയിലാണ്. വാരിയെല്ലുകളും ഒരു കശേരുവും ഒടിഞ്ഞതിനെത്തുടര്‍ന്നുള്ള ചികിത്സയ്ക്കായി വിക്ടോറിയന്‍ പ്രീമിയര്‍ ഡാനിയല്‍ ആന്‍ഡ്രൂസും അവധിയെടുത്തതിനു പിന്നാലെയാണ് പാര്‍ലമെന്റില്‍ നിര്‍ണായക സ്ഥാനമുള്ള പോലീസ് മന്ത്രിയും ചുമതലകളില്‍നിന്നു വിട്ടുനില്‍ക്കുന്നത്. ലേബര്‍ പാര്‍ട്ടി നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാരിലെ ഏറ്റവും മുതിര്‍ന്ന അംഗങ്ങളാണ് ഇരുവരും.
നേരത്തെ ഫെബ്രുവരി പകുതി മുതല്‍ തീവ്രതയേറിയ മരുന്നുകള്‍ കഴിച്ച്, രണ്ടര ആഴ്ചയോളം ആശുപത്രിയില്‍ ചികിത്സ തേടിയിട്ടും ഈ ആഴ്ച്ച നടത്തിയ തുടര്‍ പരിശോധനകളില്‍ രോഗം വഷളായതായി കണ്ടെത്തിയെന്ന് ലിസ നെവില്ലെ പ്രസ്താവനയില്‍ പറഞ്ഞു.
രോഗം ബാധിച്ച ചെറുകുടലിന്റെ ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാന്‍ നെവില്ലെയെ ചൊവ്വാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കും. രോഗം ഭേദമാകാന്‍ 12 ആഴ്ചയോളം വേണ്ടി വരുന്നതിനാല്‍ ജൂണ്‍ അവസാനം വരെ ചുമതലകളില്‍നിന്നു വിട്ടു നില്‍ക്കുമെന്നും അവര്‍ പറഞ്ഞു. ലിസ നെവില്ലെ വഹിച്ചിരുന്ന പോലീസ്, എമര്‍ജന്‍സി സര്‍വീസസിന്റെ ചുതലയും സംസ്ഥാനത്തെ കോവിഡ് ക്വാറന്റീന്‍ മേല്‍നോട്ടവും ഫെബ്രുവരി മുതല്‍ ഡാനി പിയേഴ്‌സണ്‍ ആണു വഹിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.