ദുബായ്: തൊഴില്‍ തട്ടിപ്പിനെതിരെ കരുതിയിരിക്കണമെന്ന് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ മുന്നറിയിപ്പ്. കോവിഡ് പ്രതിസന്ധി മുതലെടുത്ത് ഇല്ലാത്ത കമ്പനികളുടെ പേരില്‍ തൊഴില്‍ വാഗ്ദാനവുമായി നിരവധി തട്ടിപ്പുസംഘങ്ങളാണ് രംഗത്തെത്തിയിരിക്കുന്നതെന്ന് കോണ്‍സുലേറ്റ് വ്യക്തമാക്കി. രേഖകള്‍ പൂര്‍ണമായും ഉറപ്പു വരുത്താതെ തട്ടിപ്പുസംഘത്തിന്റെ മോഹന വാഗ്ദാനങ്ങളില്‍ വീഴരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
ജോലി വാഗ്ദാനങ്ങളുടെ നിജസ്ഥിതി അറിയാന്‍ കൃത്യമായ സംവിധാനം നിലവിലുണ്ടെന്നും ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ പ്രവാസി ഭാരത സഹായ കേന്ദ്രം മുഖേന തൊഴില്‍ വാഗ്ദാനം പരിശോധിക്കാന്‍ സാധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. തൊഴില്‍തട്ടിപ്പ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് പുതിയ നീക്കം. ജോലി വാഗ്ദാന അറിയിപ്പ് പിഡിഎഫ് ഫോര്‍മാറ്റില്‍ പി.ബി.എസ്.കെ ആപ്പില്‍ അപ്ലോഡ് ചെയ്താല്‍ മാത്രം മതി. കോണ്‍സുലേറ്റ് അധികൃതര്‍ നിജസ്ഥിതി പരിശോധിച്ച് ഉദ്യോഗാര്‍ഥികളെ വിവരം അറിയിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.