സിബിഐ അന്വേഷണം: മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് രാജിവെച്ചു

 സിബിഐ അന്വേഷണം: മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് രാജിവെച്ചു


മുംബൈ: അഴിമതി ആരോപണത്തില്‍ കുടുങ്ങിയ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് രാജിവെച്ചു. ദേശ്മുഖ് തന്റെ രാജിക്കത്ത് മുഖ്യമന്ത്രി ഉദ്ധവ് താക്കറേയ്ക്ക് കൈമാറി. പൊലീസുകാരോട് പണപ്പിരിവ് നടത്താന്‍ ആവശ്യപ്പെട്ടെന്ന പരാതിയില്‍ സിബിഐയോട് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബോംബെ ഹൈക്കോടതി ആവശ്യപ്പെട്ടതിനു പിന്നാലെയാണ് രാജി.
.
മുംബൈ മുന്‍ പോലീസ് കമ്മിഷണര്‍ പരംബീര്‍ സിങ് ഉന്നയിച്ച ആരോപണത്തില്‍ കുരുങ്ങിയതാണ് ദേശ്മുഖിന്റെ രാജിയിലേക്ക് നയിച്ചത്. ദേശ്മുഖിന് എതിരായ പരംബീര്‍ സിങിന്റെ ആരോപണങ്ങളില്‍ സിബിഐയോട് പ്രാഥമിക അന്വേഷണം നടത്താനും 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ബോംബെ ഹൈക്കോടതി ഇന്ന് രാവിലെ ഉത്തരവിട്ടിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് ദേശ്മുഖ് രാജി സമര്‍പ്പിച്ചത്.

സിബിഐ അന്വേഷണം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ദേശ്മുഖ് മന്ത്രിസ്ഥാനത്തു തുടരുന്നത് ശരിയല്ലെന്നും അതിനാലാണ് രാജിയെന്നും എന്‍സിപി പ്രതികരിച്ചു.