തിരുവനന്തപുരം: പോളിംഗ് ബൂത്തിലേക്ക് മണിക്കൂറുകള്‍ മാത്രം അവശേഷിക്കുമ്പോള്‍ ചില നീക്കങ്ങള്‍ നിര്‍ദേശിക്കുകയാണ് ശശി തരൂര്‍ എംപി. അവസാന നിമിഷങ്ങളിലെ ചില നീക്കങ്ങള്‍ ഗുണം ചെയ്തേക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കളും പറയുന്നു. മാത്രമല്ല, പ്രവര്‍ത്തകര്‍ കൂടുതല്‍ സജീവമാകുന്നതാണ് ശശി തരൂര്‍ മുന്നോട്ട് വച്ച 30 മിനിട്ട്് ചലഞ്ച്.
പത്ത് പേരെ ഫോണ്‍ ചെയ്ത് യുഡിഎഫിന് വോട്ട് അഭ്യര്‍ഥിക്കാനാണ് ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും ശശി തരൂര്‍ ആവശ്യപ്പെടുന്നത്. യുഡിഎഫ് മുന്നോട്ടുവെക്കുന്ന കാര്യങ്ങള്‍ വിശദീകരിച്ചു കൊടുക്കാം. 30 മിനിട്ട് ഇതിനായി ചെലവഴിക്കണമെന്നും തരൂര്‍ പറയുന്നു. പ്രത്യേകിച്ച് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമില്ലാത്തവരുമായിട്ടാണ് ഫോണില്‍ സംവദിക്കേണ്ടത് എന്നും തരൂര്‍ പറയുന്നു.
തരൂരിന്റെ ഫേസ്ബുക്ക് കുറിപ്പ്:
'ഇന്ന് നിശബ്ദ പ്രചാരണ ദിനമാണ്. പൊതു പ്രചാരണത്തിന്റെ സമയം അവസാനിച്ചിരിക്കുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിക്കാനുള്ളതെന്തെന്ന് വച്ചാല്‍ ഇന്നത്തെ ദിവസം നിങ്ങള്‍ പത്ത് പേരെ, അതും ന്യൂട്രലായ, രാഷ്ട്രീയക്കാരല്ലാത്ത പത്ത് പേരെ ഫോണ്‍ ചെയ്ത് എന്ത് കൊണ്ട് അവര്‍ ഐക്യജനാധിപത്യ മുന്നണിക്ക് വോട്ട് ചെയ്യണം എന്ന് വിശദീകരിച്ചു കൊടുക്കാന്‍ വേണ്ടി ഒരു മുപ്പത് മിനിറ്റ് സമയം ചെലവഴിക്കണം എന്നാണ്'.
എല്ലാവരോടും നാളെ വോട്ട് ചെയ്യാന്‍ അഭ്യര്‍ത്ഥിക്കണമെന്നും തരൂരിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.