തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി ലോക്‌നാഥ് ബെഹ്‌റ

തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്ത് എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കിയതായി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

ഇന്ന് രാവിലെ മുതല്‍ തന്നെ ഡ്രോണ്‍ നിരീക്ഷണം ഏര്‍പ്പെടുത്തും. അക്രമസംഭവങ്ങള്‍ കണ്ടെത്തുന്നതിനും ഉള്‍പ്രദേശങ്ങളില്‍ ജനങ്ങള്‍ കൂട്ടംകൂടുന്നത് തടയുന്നതിനും മറ്റുമാണ് ഡ്രോണ്‍. ട്രോളിംഗ് ടീമിനും പൊലീസ് ആസ്ഥാനത്തെ ഇലക്ഷന്‍ കണ്‍ട്രോള്‍ റൂമിനും ഡ്രോണിലെ ദൃശ്യങ്ങള്‍ അപ്പപ്പോള്‍ തന്നെ ലഭ്യമാക്കും.

13,830 സ്ഥലനങ്ങളില്‍ ആണ് പോളിംഗ് ബൂത്തുകള്‍ ഉള്ളത്. ഈ സ്ഥലങ്ങളെ ബന്ധിപ്പിച്ച്‌ 1694 ഗ്രൂപ്പ് പട്രോള്‍ ടീമുകള്‍ ഉണ്ട്. കൂടാതെ 95 കമ്പനി പൊലീസ് സേന ഏത് അടിയന്തര സാഹചര്യവും നേരിടാനായി നിലയുറപ്പിച്ചിട്ടുണ്ട്. 59,000 പൊലീസ് ഉദ്യോഗസ്ഥരാണ് സുരക്ഷയൊരുക്കുന്നത്. 140 കമ്പിനി കേന്ദ്രസേനയും കേരളത്തിലുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.