തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ കിടന്നുറങ്ങിയ പോളിങ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ കിടന്നുറങ്ങിയ പോളിങ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

കൊല്‍ക്കത്ത: വോട്ടിങ് മെഷീനുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ കിടുന്നുറങ്ങിയ പോളിങ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിനാണ് ഓഫീസറെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ സസ്പെന്‍ഡ് ചെയ്തത്.

ഇലക്ട്രോണിക് വോട്ടിങ് മെഷീനും വിവിപാറ്റും തിരഞ്ഞെടുപ്പിന് ഉപയോഗിക്കില്ലെന്ന് കമ്മിഷന്‍ വ്യക്തമാക്കി. തന്റെ ബന്ധുകൂടിയായ തൃണമൂല്‍ നേതാവിന്റെ വീട്ടിലാണ് ഉദ്യോഗസ്ഥന്‍ പോയി കിടന്നത്. ഈ മെഷീനുകള്‍ പരിശോധിച്ച് വരികയാണ്. ഹൗറ സെക്ടറിലെ ബൂത്തിലെ ഡെപ്യൂട്ടി ഓഫീസര്‍ തപന്‍ സര്‍ക്കാരിനെതിരേയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടിയെടുത്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.