കോവിഡ് വ്യാപനം ശക്തം; ഡല്‍ഹിയില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി

കോവിഡ് വ്യാപനം ശക്തം; ഡല്‍ഹിയില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഡല്‍ഹിയിൽ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ തീരുമാനം. രാത്രി പത്തു മുതല്‍ പുലര്‍ച്ചെ അഞ്ചു വരെയാണ് കര്‍ഫ്യൂ. ഇന്നു മുതല്‍ ഈ മാസം മുപ്പതു വരെ കര്‍ഫ്യൂ പ്രാബല്യത്തിലുണ്ടാവും.

രാജ്യതലസ്ഥാനത്ത് വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാവുന്ന പശ്ചാത്തലത്തിലാണ് ഡല്‍ഹി സര്‍ക്കാരിന്റെ തീരുമാനം. സംസ്ഥാനത്ത് കോവിഡ് നാലാം തരംഗത്തിലൂടെ കടന്നുപോവുകയാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ നിലവില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് പരിഗണനയില്‍ ഇല്ലെന്നാണ് കെജരിവാള്‍ അറിയിച്ചത്. സ്ഥിതിഗതികള്‍ നിരീക്ഷിവരികയാണ്. എല്ലാവരുമായും കൂടിയാലോചിച്ച ശേഷം മാത്രമേ തീരുമാനമെടുക്കൂവെന്ന് അദ്ദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.