രാജ്യത്ത് കോവിഡ് കേസുകളില്ലെന്ന് കിം

രാജ്യത്ത് കോവിഡ് കേസുകളില്ലെന്ന് കിം

സിയോൾ : ഉത്തര കൊറിയയിൽ ഇതുവരെ ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്ന് ഭരണാധികാരി കിം ജോങ് ഉൻ. ശനിയാഴ്ച നടന്ന സൈനിക പരേഡിലാണ് കിം ഇക്കാര്യം അവകാശപ്പെട്ടത്. രാജ്യത്ത് കോവിഡ് കേസുകൾ ഇല്ലെന്നാണ് ജനുവരി മുതൽ കിം ജോങ് ഉൻ അവകാശപ്പെടുന്നത്. എന്നാൽ ഔദ്യോഗിക കൊറിയൻ മാധ്യമങ്ങൾ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഉത്തര കൊറിയ പുതുതായി വികസിപ്പിച്ച ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരേഡിൽ പ്രദർശിപ്പിച്ചു. യുഎസ് പ്രതിരോധ സംവിധാനങ്ങളെ തകർക്കാൻ സാധിക്കുന്നതാണ് പുതിയ മിസൈലെന്ന് ഉത്തര കൊറിയ അവകാശപ്പെട്ടു. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു ശേഷമായിരിക്കും പുതിയ മിസൈലിന്റെ പരീക്ഷണമെന്നാണ് സൂചന. സ്വയം പ്രതിരോധത്തിനും ആക്രമണങ്ങളെ തടയുന്നതിനും സൈന്യത്തെ ശക്തിപ്പെടുത്തുന്നത് തുടരുമെന്ന് കിം ജോങ് പറഞ്ഞു. മാസ്ക് ധരിക്കാതെയാണ് ആയിരത്തോളം സൈനികർ പരേഡിൽ പങ്കെടുത്തത്. ഔദ്യോഗിക ചാനലായ കൊറിയൻ സെൻട്രൽ ടെലിവിഷൻ പരിപാടി തത്സമയം സംപ്രേഷണം ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.