ബറാക്ക ആണവോർജ്ജനിലയത്തില്‍ വാണിജ്യ ഉത്പാദനം ആരംഭിച്ചു

ബറാക്ക ആണവോർജ്ജനിലയത്തില്‍ വാണിജ്യ ഉത്പാദനം ആരംഭിച്ചു

അബുദാബി: അബുദാബിയിലെ ബറാക്ക ആണവോർജ്ജ നിലയത്തില്‍ വാണിജ്യ ഉത്പാദനം ആരംഭിച്ചു. 10 വർഷത്തെ പ്രവർത്തനങ്ങളുടെ ഫലമായാണ് വാണിജ്യ ഉത്പാദനം ആരംഭിച്ചിട്ടുളളത്. ഈ ചരിത്രനേട്ടത്തിന് പിന്നില്‍ പ്രവർത്തിച്ചവരെ അഭിനന്ദിക്കുന്നുവെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വീറ്റ് ചെയ്തു.


രാജ്യം നിർണായ നേട്ടം കൈവരിച്ചിരിക്കുന്നു.2000 എഞ്ചിനീയർമാരും 80 ഓളം രാജ്യാന്തര പങ്കാളികളുടെയും കഠിന്വാധ്വാനത്തിന്റെ ഫലമാണിത്. ട്വീറ്റില്‍ അദ്ദേഹം വ്യക്താക്കി. അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേന ഉപസർവ്വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും നേട്ടത്തില്‍ പങ്കാളികളായവരെ അഭിന്ദിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.


ഗള്‍ഫ് മേഖലയില്‍ ആണവോർജ്ജം ഉത്പാദിപ്പിക്കുന്ന ആദ്യ രാജ്യമാണ് യുഎഇ. 2020 ഫെബ്രുവരിയിലാണ് ബറാക്ക നിലയത്തിലെ ആദ്യയൂണിറ്റിന് പ്രവർത്തനാനുമതി ലഭിച്ചത്. അല്‍ ദഫ്രയിലെ നാലു യൂണിറ്റുകള്‍ കൂടി പ്രവർത്തസജ്ജമാകുന്നതോടെ യുഎഇ ഗ്രിഡിലേക്ക് വ‍ർഷങ്ങളോളം വൈദ്യുതി നല്‍കാന്‍ സാധിക്കും.

പരിസ്ഥി സംരക്ഷണത്തിന്റെ ഭാഗമായി കാർബണ്‍ മലിനീകരണം തടയുകയെന്നുളളത് രാജ്യത്തിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. ഈ യൂണിറ്റുകള്‍ പ്രവർത്തിക്കുന്നതോടെ, 2.1 കോടി ടണ്‍ കാർബണ്‍ മലിനീകരണം തടയാനുമെന്നാണ് പ്രതീക്ഷ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.