റിസര്‍വ് ബാങ്ക് വായ്പനയം പ്രഖ്യാപിച്ചു; പലിശനിരക്കുകളില്‍ മാറ്റമില്ല

റിസര്‍വ് ബാങ്ക് വായ്പനയം പ്രഖ്യാപിച്ചു; പലിശനിരക്കുകളില്‍ മാറ്റമില്ല

ന്യൂഡല്‍ഹി: പുതിയ സാമ്പത്തിക വര്‍ഷത്തെ മുഖ്യ പലിശനിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്. ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ പലിശനിരക്കായ റിപ്പോ നാല് ശതമാനമായി തുടരും. റിസര്‍വ് ബാങ്കിന് നല്‍കുന്ന വായ്പയുടെ പലിശയായ റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനമായി തുടരുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.


സാമ്പത്തിക വീണ്ടെടുക്കലിനെ പിന്തുണയ്ക്കുന്നതിനും 2021-22ല്‍ സര്‍ക്കാരിന്റെ വന്‍ വായ്പാ പദ്ധതി സുഗമമാക്കുന്നതിനും പലിശനിരക്ക് കുറഞ്ഞ നിലവാരത്തില്‍ തന്നെ തുടരുന്നതിനുള്ള നിലപാട് റിസര്‍വ് ബാങ്ക് സ്വീകരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇത് ശരിവെയ്ക്കുന്നതാണ് റിസര്‍വ് ബാങ്കിന്റെ വായ്പനയ പ്രഖ്യാപനം. ആര്‍ ബി ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് വായ്പ നയത്തിന് രൂപം നല്‍കിയത്.

സമ്പത്ത് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിന് അനുകൂലമായ നിലപാട് തുടരുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. നടപ്പുസാമ്പത്തിക വർഷം രാജ്യം 10.50 ശതമാനം ജിഡിപി വളര്‍ച്ച നേടുമെന്നാണ് റിസര്‍വ് ബാങ്ക് അനുമാനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.