അശ്ലീല പ്രദർശനം നടത്തിയ യുവതികളെ നാടുകടത്താന്‍ ഉത്തരവ്

അശ്ലീല പ്രദർശനം നടത്തിയ യുവതികളെ നാടുകടത്താന്‍ ഉത്തരവ്

ദുബായ്: താമസസ്ഥലത്തിന്റെ ബാല്‍ക്കണിയില്‍ നിന്ന് അശ്ലീല പ്രദർശനം നടത്തുകയും വീഡിയോ സമൂഹമാധ്യമങ്ങില്‍ പോസ്റ്റ് ചെയ്യുകയും ചെയ്ത യുവതികളെ നാടുകടത്തും. ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍ അറ്റോണി ജനറല്‍ ഇസാം ഇസ അല്‍ ഹുമൈദാന്റേതാണ് ഉത്തരവ്. അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് അദ്ദേഹം വ്യക്തമാക്കി.

അംഗീകരിക്കാനാകാത്ത നടപടികള്‍ ആരുടെ ഭാഗത്തുനിന്നുമുണ്ടാകരുതെന്ന്, ഇത്തരത്തില്‍ പ്രവർത്തിച്ച സംഘത്തെ അറസ്റ്റ് ചെയ്തുവെന്നും ശനിയാഴ്ച ദുബായ് പോലീസ് ട്വീറ്റ് ചെയ്തിരുന്നു. ഇവർക്കെതിരെ ക്രിമിനല്‍ കേസാണ് രജിസ്ട്രർ ചെയ്തിരുന്നത്. ഇതിലുള്‍പ്പെട്ടെ എല്ലാവരേയും നാട് കടത്തുമെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ അഭിപ്രായങ്ങള്‍ വേണ്ടതില്ലെന്നും പ്രസ്താവന വ്യക്തമാക്കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.