വിമാനയാത്രയ്ക്ക് കോവിഡ് വാക്സിനേഷന്‍ നിർബന്ധമാക്കുമെന്ന സൂചന നല്കി ഖത്തർ എയർവേസ്

വിമാനയാത്രയ്ക്ക് കോവിഡ് വാക്സിനേഷന്‍ നിർബന്ധമാക്കുമെന്ന സൂചന നല്കി ഖത്തർ എയർവേസ്

ദോഹ: വിമാനയാത്രയ്ക്ക് കോവിഡ് വാക്സിനേഷന്‍ നിർബന്ധമാക്കുമെന്ന സൂചന നല്‍കി ഖത്തർ എയർവേസ് സിഇഒ അക്ബ‍ർ അല്‍ ബേക്ക‍ർ. മാറിയ സാഹചര്യത്തില്‍ വിമാനയാത്രയ്ക്ക് വാക്സിേഷനെന്നുളളത് അനിവാര്യമാവുകയാണ്. എല്ലാവരും അതിലേക്ക് മാറാനുളള സാഹചര്യമാണ് നിലവിലുളളതെന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.

വാക്സിനേഷന്‍ ലോകത്തിന് വീണ്ടും യാത്രകള്‍ ആരംഭിക്കാനുളള ആത്മവിശ്വാസം നല്‍കും. കൊവിഡിന് ശരിയായ ചികിത്സ ലഭ്യമാകുന്നതുവരെയെങ്കിലും യാത്രയ്ക്ക് വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് വേണം എന്ന ചിന്ത ഉടലെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അയാട്ട ഇതില്‍ മുന്‍കൈയ്യെടുക്കുമെന്നാണ് പ്രതീക്ഷ. താല്ക്കാലികമായെങ്കിലും കോവിഡ് പാസ്പോ‍ർട്ടിനെ കുറിച്ച് ലോകം ആലോചിക്കേണ്ടതുണ്ടെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.

കഴിഞ്ഞ ദിവസം വാക്സിനെടുത്ത യാത്രക്കാരും ജീവനക്കാരും മാത്രമായി ഖത്തർ എയർവേസ് യാത്ര നടത്തിയിരുന്നു.
ഇതേ കുറിച്ച് സംസാരിക്കുമ്പോഴാണ് വാക്സിന്റെ പ്രാധാന്യത്തെ കുറിച്ചും അദ്ദേഹം സൂചിപ്പിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.