ന്യൂഡല്‍ഹി: ഒറ്റയ്ക്കു കാര്‍ ഓടിക്കുകയാണെങ്കിലും മാസ്‌ക് നിര്‍ബന്ധമാണെന്നു ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്. കാറിനെ പൊതുസ്ഥലം എന്നു വിശേഷിപ്പിച്ച കോടതി, മാസ്‌ക് ധരിക്കുന്നതു വ്യക്തിക്കും ചുറ്റുമുള്ളവര്‍ക്കും 'സുരക്ഷാ കവചം' ആകുമെന്നും ചൂണ്ടിക്കാട്ടി. കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തിലാണ് കോടതിയുടെ മുന്‍കരുതല്‍ നിര്‍ദേശം.
ഒറ്റയ്ക്കു വാഹനമോടിക്കുമ്പോള്‍ മാസ്‌ക് ധരിക്കാത്തതിനു പിഴ ചുമത്തിയ കേസ് പരിഗണിക്കുന്നതിനിടെ ജഡ്ജി പ്രതിഭ എം.സിംഗിന്റെതാണ് പുതിയ ഉത്തരവ്. 500 രൂപ പിഴയടയ്ക്കണമെന്ന് ആവശ്യപ്പെട്ടതിനെതിരെ അഭിഭാഷകന്‍ സൗരഭ് ശര്‍മയാണു കോടതിയെ സമീപിച്ചത്.
'നിങ്ങള്‍ കാറില്‍ തനിച്ചാണെങ്കിലും മാസ്‌ക് ധരിക്കുന്നതിനെ എന്തിനാണ് എതിര്‍ക്കുന്നത്? അതു നിങ്ങളുടെ സ്വന്തം സുരക്ഷയ്ക്കാണ്. കോവിഡ് പ്രതിസന്ധി കൂടുയാണ്. വാക്‌സിനേഷന്‍ എടുത്തിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും മാസ്‌ക് ധരിക്കണം' കോടതി വ്യക്തമാക്കി.
ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരുടെയും സര്‍ക്കാരുകളുടെയും നിര്‍ദേശപ്രകാരം, കോവിഡിനെതിരെ സുരക്ഷിതമായിരിക്കാന്‍ ആര്‍ക്കും ചെയ്യാന്‍ കഴിയുന്ന ഏറ്റവും ചെറിയ കാര്യമാണു മാസ്‌ക് ധരിക്കല്‍. കൊറോണ വൈറസ് പോലുള്ള പകര്‍ച്ചവ്യാധിക്ക് എവിടെനിന്നും എപ്പോള്‍ വേണമെങ്കിലും രോഗം പരത്താനാവുമെന്നും കോടതി വിശദീകരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.