കോവിഡ് വ്യാപനം: സംസ്ഥാനം നിയന്ത്രണം കടുപ്പിക്കുന്നു; നാളെ മുതല്‍ പോലീസ് പരിശോധന ശക്തമാക്കും

കോവിഡ് വ്യാപനം: സംസ്ഥാനം നിയന്ത്രണം കടുപ്പിക്കുന്നു; നാളെ മുതല്‍ പോലീസ് പരിശോധന ശക്തമാക്കും

തിരുവനന്തപുരം: രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നിയന്ത്രണം കടുപ്പിക്കുന്നു. നാളെ മുതൽ പോലീസ് പരിശോധന ശക്തമാക്കും. ചീഫ് സെക്രട്ടറി വിളിച്ച കോർ കമ്മറ്റി യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം തുടങ്ങുന്നതിന്റ പശ്ചാത്തലത്തിലാണ് നിയന്ത്രണം കർശനമാക്കാൻ തീരുമാനിച്ചത്. ചീഫ് സെക്രട്ടറി വിളിച്ച കോർ കമ്മറ്റി യോഗത്തിലായിരുന്നു തീരുമാനം.

പ്രതിദിന കോവിഡ് കണക്കുകളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കഴിഞ്ഞ കുറെ ദിവസങ്ങളായി സംസ്ഥാനത്ത് വർധിച്ചു വരികയാണ്. തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിലും മറ്റും കോവിഡ് മാനദണ്ഡങ്ങൾ ഭൂരിഭാഗവും പാലിച്ചിട്ടുണ്ടായിരുന്നില്ല. വരും ദിവസളിൽ രോഗികളുടെ എണ്ണം വർധിക്കാൻ നല്ല സാധ്യതയുള്ളതിനാലാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ കോർ കമ്മറ്റി യോഗം ചേർന്നത്.

അതേസമയം രാജ്യത്ത് കോവിഡ് കോവിഡ് കൂടുന്ന സാഹചര്യത്തിൽ കേരളവും കൂടുതൽ അടിസ്ഥാന നിയന്ത്രണങ്ങളിലേക്ക് മടങ്ങേണ്ടി വരുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തില് കോവിഡ് നിരക്ക് കൂടാനാണ് സാധ്യത. കഴിഞ്ഞ തദ്ദേശ ഭരണ സ്ഥാപന തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴും കോവിഡ് നിരക്ക് കൂടിയിരുന്നു. എന്നാൽ കൃത്യമായി ഇടപെടലിലൂടെ അത് നിയന്ത്രിക്കാനായി. ഇത്തവണയും രോഗ വ്യാപനം ഉണ്ടാകും. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം എല്ലാ വകുപ്പുകൾക്കും ആവശ്യമായ മുൻകരുതലുകൾ എടുക്കാൻ നിർദേശം നൽകിയിട്ടുണ്ട്.


സ്വയം നിയന്ത്രണം അനിവാര്യമാണ്. കൂട്ടായ്മകൾ പരമാവധി കുറക്കണം. ഒഴിവാക്കാനാവാത്ത കൂട്ടായ്മകളിൽ പങ്കു ചേരുമ്പോൾ നിയന്ത്രണങ്ങൾ പാലിക്കണമെന്നും മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ആർടിപിസിആർ ടെസ്റ്റ് വ്യാപമാക്കാനും കൂടുതൽ പേർക്ക് വാക്സിനേഷൻ നൽകാനും തീരുമാനമായിട്ടുണ്ട്. മാറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നും വരുന്നവർക്ക് നിലവിൽ ഒരാഴ്ച ക്വാറന്റീൻ നിർബന്ധമാണ്. അത് തുടരും.
അതേസമയം നാളെ മുതൽ പോലീസ് പരിശോധന കർശനമാക്കാനാണ് പ്രധാന തീരുമാനം. മാസ്ക്, സാമൂഹിക അകലം തുടങ്ങിയ നിലവിൽ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പാക്കാനാണ് പോലീസ് പരിശോധന. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരേ കർശന നടപടിയെടുക്കാനാണ് സെക്ടറൽ മജിസ്ട്രേറ്റുമാർക്ക് നിർദേശം നൽകിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.