മന്‍സൂറിന്റെ വിലാപയാത്രയ്ക്കിടെ അക്രമം; സിപിഎം ഓഫീസുകള്‍ അഗ്നിയ്ക്കിരയാക്കി

മന്‍സൂറിന്റെ വിലാപയാത്രയ്ക്കിടെ അക്രമം; സിപിഎം ഓഫീസുകള്‍ അഗ്നിയ്ക്കിരയാക്കി

കണ്ണൂര്‍: കൂത്തുപറമ്പില്‍ കൊല്ലപ്പെട്ട മുസ്ലീംലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രക്കിടെ സിപിഎം ഓഫീസുകള്‍ക്ക് നേരെ ആക്രമണം. പെരിങ്ങത്തൂരില്‍ ലോക്കല്‍ കമ്മിറ്റി ഓഫീസ് തീയിട്ടു നശിപ്പിച്ചു. പാനൂര്‍ ടൗണ്‍, ആച്ചിമുക്ക് ബ്രാഞ്ച് കമ്മിറ്റി ഓഫീസുകളും അഗ്‌നിക്കിരയാക്കി.

വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ വിലാപയാത്ര കടുന്നു പോകുന്നതിനിടെയായിരുന്നു ആക്രമണം. ബോംബ് സ്ഫോടനത്തെ തുടര്‍ന്ന് ഇടത് കാല്‍മുട്ടിന് താഴെയുണ്ടായ മുറിവില്‍ നിന്ന് അമിതമായി രക്തം വാര്‍ന്നു പോയതാണ് മന്‍സൂറിന്റെ മരണകാരണം എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

വോട്ടെടുപ്പിന് ശേഷം രാത്രി എട്ടരയോടെ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വീട്ടില്‍ അതിക്രമിച്ച് കയറിയ സംഘം ബോബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം മന്‍സൂറിനെയും സഹോദരന്‍ മുഹ്‌സിനെയും വെട്ടുകയായിരുന്നു. പത്തു പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കൂടുതല്‍ പേര്‍ക്കു ബന്ധമുള്ളതായി സംശയിക്കുന്നതായും ജില്ലാ പൊലീസ് മേധാവി ആര്‍. ഇളങ്കോവന്‍ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.