എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കണം: രാഹുല്‍ ഗാന്ധി

എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കണം: രാഹുല്‍ ഗാന്ധി

ന്യുഡല്‍ഹി: കോവിഡ് വാക്‌സിന്‍ എല്ലാവര്‍ക്കും ലഭ്യമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വാക്‌സിനെടുക്കാന്‍ താത്പര്യമുള്ളവരും വാക്‌സിന്‍ അടിയന്തരമായി എടുക്കേണ്ടവരും എന്ന ചര്‍ച്ച തന്നെ പരിഹാസ്യമാണ്. എല്ലാവര്‍ക്കും സുരക്ഷിതമായ ജീവിതത്തിന് അവകാശമുണ്ടെന്നും രാഹുല്‍ പറഞ്ഞു.
വാക്‌സിന്‍ എടുക്കാന്‍ താത്പര്യമുള്ളവര്‍ക്കല്ല, അടിയന്തരമായി എടുക്കേണ്ടവര്‍ക്കാണ് വാക്‌സിന്‍ ലഭ്യമാക്കേണ്ടതെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലത്തിന്റെ നിലപാട്. ഈ നിലപാടിനെയാണ് രാഹുല്‍ വിമര്‍ശിച്ചത്. മഹാരാഷ്ട്ര, ഡല്‍ഹി മുഖ്യമന്ത്രിമാരും എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.