കോവിഡ് വ്യാപനം രൂക്ഷമാകുന്നു; ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി ന്യൂസീലന്‍ഡ്

കോവിഡ് വ്യാപനം രൂക്ഷമാകുന്നു; ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി ന്യൂസീലന്‍ഡ്

വെല്ലിങ്ടണ്‍: ഇന്ത്യയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് താല്‍ക്കാലിക യാത്രാ വിലക്കേര്‍പ്പെടുത്തി ന്യൂസീലന്‍ഡ്.

ഏപ്രില്‍ 11 മുതല്‍ ഏപ്രില്‍ 28 വരെയാണ് വിലക്ക്. ഇന്ത്യയില്‍ നിന്ന് തിരിച്ചുപോവുന്ന ന്യൂസീലന്‍ഡ് പൗരന്മാര്‍ക്കും വിലക്ക് ബാധകമാണന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ അറിയിച്ചു. ഇന്ത്യയിലെ കോവിഡ് സ്ഥിതിഗതികള്‍ പരിശോധിച്ച ശേഷം കര്‍ശന നിയന്ത്രണങ്ങളോടെ യാത്രക്കാരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നതിനുള്ള നടപടികള്‍ ആലോചിച്ച് നടപ്പാക്കുമെന്ന് ജസീന്ത വ്യക്തമാക്കി.

ഇന്ത്യയില്‍ കോവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് ന്യൂസീലന്‍ഡിന്റെ നടപടി. വ്യാഴാഴ്ച 23 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 17 എണ്ണം ഇന്ത്യയില്‍ നിന്ന് എത്തിയവരില്‍ ആയിരുന്നു. തുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്താന്‍ പ്രധാനമന്ത്രി തീരുമാനിച്ചത്. 40 ദിവസമായി ഒരു കേസുപോലും ന്യൂസീലന്‍ഡില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലായി രാജ്യത്തേക്ക് വരുന്നവരില്‍ കോവിഡ് സ്ഥിരീകരിക്കുന്നുണ്ടെന്നും കൂടുതലും ഇന്ത്യയില്‍ നിന്ന് വരുന്നവരിലാണെന്നും ജസീന്ത പറഞ്ഞു.

കഴിഞ്ഞ ദിവസം ഇന്ത്യയില്‍ 1,15,736 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന രോഗബാധിതരുടെ എണ്ണത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് യാത്രാ വിലക്ക് ഏര്‍പ്പെടുത്താന്‍ ന്യൂസിലാന്‍ഡ് തീരുമാനിച്ചത്. കോവിഡ് രൂക്ഷമാവുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ പല സംസ്ഥാനങ്ങളും ലോക്ക് ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണവും പോളിംഗും കഴിഞ്ഞ പശ്ചാത്തലത്തില്‍ കേരളത്തിലും കോവിഡ് ബാധിതരുടെ എണ്ണം ക്രമാതിതമായി വര്‍ദ്ധിക്കുന്നുണ്ട്. ഇന്നു മുതല്‍ സംസ്ഥാനത്ത് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.