പരീക്ഷയെഴുതാന്‍ പോയ യുവതിയെ വെട്ടേറ്റ നിലയില്‍ കണ്ടെത്തി; സംഭവത്തില്‍ ദുരൂഹതയെന്ന് പൊലീസ്

പരീക്ഷയെഴുതാന്‍ പോയ യുവതിയെ വെട്ടേറ്റ നിലയില്‍ കണ്ടെത്തി; സംഭവത്തില്‍ ദുരൂഹതയെന്ന് പൊലീസ്

കോട്ടയം: പരീക്ഷയെഴുതാന്‍ പോയ യുവതിയെ റോഡരുകില്‍ വെട്ടേറ്റ നിലയില്‍ കണ്ടെത്തി. പാലാ വെള്ളിയേപ്പള്ളി വലിയമലയ്ക്കല്‍ ടിന്റു മരിയ ജോണ്‍ (26) ആണ് വീട്ടില്‍ നിന്ന് 150 മീറ്റര്‍ അകലെ തലയ്ക്ക് വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്. രാവിലെ നടക്കാനിറങ്ങിയവരാണ് ചോരവാര്‍ന്ന നിലയില്‍ യുവതിയെ കണ്ടെത്തിയത്.

പുലര്‍ച്ചെ അഞ്ചുമണിക്ക് വീട്ടില്‍ നിന്നിറങ്ങിയ തന്നെ വഴിയില്‍ വച്ച് ആരോ പിന്നില്‍ നിന്ന് ആക്രമിക്കുകയായിരുന്നു എന്നാണ് യുവതിയുടെ മൊഴി. യുവതി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പോലീസ് പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.