തിരുവനന്തപുരം: കോവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍. മാസ്‌ക്, സാനിട്ടൈസര്‍, സാമൂഹിക അകലം എന്നിവ ഉറപ്പാക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പൊലീസ് പരിശോധന വീണ്ടും തുടങ്ങി. കൂടുതല്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെ നിയമിക്കാനും തീരുമാനിച്ചു.
കൂടാതെ ഇതര സംസ്ഥാനക്കാര്‍ക്ക് ഒരാഴ്ച നീരീക്ഷണം തുടരും. രോഗബാധിതരെ വേഗത്തില്‍ കണ്ടെത്താന്‍ ആന്റിജന്‍ പരിശോധനകള്‍ വ്യാപകമാക്കും. ആന്റിജന്‍ പരിശോധനക്ക് ഒപ്പം പിസിആര്‍ പരിശോധനയും നടത്തും. പരമാവധി പേരിലേക്ക് വാക്‌സീന്‍ എത്തിക്കാനുള്ള നടപടി സ്വീകരിക്കാനും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും കളക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എല്ലാ പോളിങ് ഏജന്റുമാര്‍ക്കും കോവിഡ് പരിശോധന നടത്തും. തദ്ദേശസ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയെയും കോവിഡ് നിയന്ത്രത്തില്‍ പങ്കാളികളാക്കാനും കോവിഡ് കോര്‍- കമ്മിറ്റി യോഗത്തില്‍ തീരുമാനമായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.