മുംബൈ: കോവിഡ് വാക്സിന്റെ ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് മഹാരാഷ്ട്രയുടെ പല പ്രദേശങ്ങളിലും വിതരണ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടി. സതാര ജില്ലയില്‍ വാക്സിന് ഇല്ലാത്തതിനെ തുടര്‍ന്ന് വിതരണം നിര്‍ത്തിവെച്ചതായി ജില്ല പരിഷത് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ വിനയ് ഗൗഡ പറഞ്ഞു.
എന്നാൽ ഇതുവരെ 45 വയസിന് മുകളിലുള്ള 2.6 ലക്ഷം പേര്‍ക്ക് മാത്രമാണ് കോവിഡ് വാക്സിന്റെ ഒരു ഡോസെങ്കിലും നല്‍കിയത്. അതേസമയം പന്‍വേലിലും വാക്സിന് വിതരണം നിര്‍ത്തിവെച്ചിട്ടുണ്ട്. വാക്സിന് ക്ഷാമത്തെ തുടര്‍ന്നാണ് വിതരണം നിര്‍ത്തിവെച്ചതെന്ന് പന്‍വേല്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ പറഞ്ഞു.
പൂണെയിലെ 100ഓളം വാക്സിന് വിതരണ കേന്ദ്രങ്ങളില്‍ ക്ഷാമത്തെ തുടര്‍ന്ന് വിതരണം നിര്‍ത്തിവെച്ചുവെന്ന് എന്‍.സി.പി നേതാവ് സുപ്രിയ സുലെ ട്വീറ്റ് ചെയ്തു.

നേരത്തെ മഹാരാഷ്ട്രയില്‍ വാക്സിന് ക്ഷാമമുണ്ടെന്ന പരാതിയുമായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രംഗത്തെത്തിയിരുന്നു. അതേസമയം, വാക്സിന് വിതരണത്തില്‍ പ്രശ്നങ്ങളില്ലെന്നായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍റെ നിലപാട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.