കോവിഡ് ആശങ്കയ്ക്കിടെ ഐപിഎല്‍ മത്സരങ്ങള്‍ക്ക് നാളെ തുടക്കം; മുംബൈ ബംഗളൂരുവിനെ നേരിടും

കോവിഡ് ആശങ്കയ്ക്കിടെ ഐപിഎല്‍ മത്സരങ്ങള്‍ക്ക് നാളെ തുടക്കം; മുംബൈ ബംഗളൂരുവിനെ നേരിടും

ചെന്നൈ: കോവിഡ് മഹാമാരി വീണ്ടും രാജ്യത്ത് ശക്തമാകുമ്പോള്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്ക് നാളെ തുടക്കമാകും. കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ടൂര്‍ണമെന്റ് നടക്കുന്നതെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്.

ആറാം കിരീടം ലക്ഷ്യമിട്ട് ഇറങ്ങുന്ന നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും ബംഗളൂരുവും തമ്മിലാണ് ഈ സീസണിലെ ആദ്യ മത്സരം. നാളെ വൈകുന്നാരം 7.30ന് ചെന്നൈയിലാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. ആദ്യ ഘട്ടത്തിലെ 20 മത്സരങ്ങള്‍ക്ക് വേദിയാവുക ചെന്നൈയും മുംബൈയുമാണ്.

ബംഗളൂരു ഓള്‍റൗണ്ടര്‍ ഡാനിയല്‍ സാംസിന് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. മുംബൈ ഇന്ത്യന്‍സിന്റെ സപ്പോര്‍ട്ട് സ്റ്റാഫിലുളള കിരണ്‍ മോറെയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ദേവ്ദത്ത് പടിക്കലിന് ആദ്യ മത്സരത്തിന് മുന്നേ ടീമിനൊപ്പം ചേരാനായത് ബംഗളൂരുവിന് ആശ്വാസമാണ്. കഴിഞ്ഞ ദിവസം ദേവ്ദത്തിന് കോവിഡ് നെഗറ്റീവായിരുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.