ദുബായ്: ആതുര സേവന രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ആദരമർപ്പിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.
'നന്ദി, നിങ്ങളാണ് നായകർ, നിങ്ങളാണ് ഞങ്ങളുടെ പ്രതിരോധനിര, നിങ്ങളാണ് ഞങ്ങളുടെ സുരക്ഷയും ആരോഗ്യവും, നന്ദി'- ഷെയ്ഖ് മുഹമ്മദ് കുറിക്കുന്നു. കോവിഡ് മഹാമാരിക്കാലത്തുള്‍പ്പടെ ആരോഗ്യ പരിരക്ഷയില്‍ ലോകത്തുളള ആരോഗ്യ പ്രവർത്തകർ നല്‍കുന്ന സംഭാവനകളെ അഭിനന്ദിച്ചുകൊണ്ടാണ് വീഡിയോ ട്വീറ്റ്.

അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സയിദ് അല്‍ നഹ്യാനും ട്വിറ്ററിൽ ആരോഗ്യപ്രവർത്തകർക്ക് നന്ദിയറിയിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.