ദുബായിലെ വിദ്യാഭ്യാസ ജീവനക്കാർക്ക് പ്രതിവാര കോവിഡ് ടെസ്റ്റ് നിർബന്ധം

ദുബായിലെ വിദ്യാഭ്യാസ ജീവനക്കാർക്ക് പ്രതിവാര കോവിഡ് ടെസ്റ്റ് നിർബന്ധം

ദുബായ്: ദുബായിലെ സ്കൂളുകള്‍ക്കും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പുതിയ നിർദ്ദേശം നല്‍കി കെഎച്ച്ഡിഎ. ആഴ്ചയിലൊരിക്കല്‍ ജീവനക്കാരുടെ കോവിഡ് പിസിആർ ടെസ്റ്റ് നടത്തണമെന്നതാണ് നി‍ർദ്ദേശം.

ഏപ്രില്‍ 11 മുതലാണ് നി‍ർദ്ദേശം പ്രാബല്യത്തിലാകുന്നത്. സ്കൂളുകളുകള്‍ , സർവ്വകലാശാലകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നി‍ർദ്ദേശം ബാധകമാണ്.

എന്നാൽ വാക്സിനെടുക്കാത്തവർക്കാണ് പരിശോധന നിർബന്ധമാക്കിയിരിക്കുന്നത്. വാക്സിന്‍ ലഭിക്കാന്‍ അർഹതയില്ലെങ്കിലോ ആദ്യ ഡോസ് വാക്സിന്‍ ലഭിച്ചിട്ടുണ്ടെങ്കിലോ പ്രതിവാര ടെസ്റ്റ് നിർബന്ധമല്ല. ക്യാംപസ് പഠനമാണെങ്കിലും വിദൂര പഠനമാണെങ്കിലും നിബന്ധന ബാധകമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.