സാക്രോഭാനോ: കോവിഡ് മഹാമാരിയെ ചെറുക്കുന്നതില്‍ ലോകമെമ്പാടുമുള്ള മലയാളി നഴ്‌സുമാര്‍ വഹിക്കുന്ന പങ്ക് വിലമതിക്കാനാവാത്തതാണ്. ഇപ്പോഴിതാ കേരളത്തിന് അഭിമാനമായി കത്തോലിക്ക സന്യാസിനിയായ മലയാളി നഴ്‌സിന് ഇറ്റലി ആദരമര്‍പ്പിച്ചത് അവിടത്തെ റോഡിന് സിസ്റ്ററിന്റെ പേരു നല്‍കിയാണ്. കണ്ണൂര്‍ സ്വദേശിയും സെന്റ് കമില്ലസ് സഭാംഗവുമായ സി. തെരേസ വെട്ടത്തിനാണ് ഈ അപൂര്‍വ്വ ബഹുമതി ലഭിച്ചത്.
കോവിഡ് രോഗികളെ ശുശ്രൂഷിക്കാന്‍ രാപകല്‍ കഠിന പരിശ്രമം നടത്തിയ വനിത നഴ്‌സുമാര്‍ക്കാണ് ഇറ്റലി ആദരമര്‍പ്പിച്ചത്. റോമ നഗരത്തിന് സമീപമുള്ള സാക്രോഭാനോ എന്ന മുനിസിപ്പാലിറ്റിയാണ് കോവിഡ് ബാധിതര്‍ക്കു വേണ്ടിയുള്ള സേവനത്തിന് സിസ്റ്റര്‍ തെരേസ ഉള്‍പ്പെടെയുള്ള വനിത നഴ്‌സുമാരുടെ പേരുകള്‍ റോഡിന് നല്‍കി ആദരമര്‍പ്പിച്ചത്.
എട്ട് വനിതാ നഴ്‌സുമാര്‍ക്കാണ് മുനിസിപ്പാലിറ്റിയുടെ ആദരവ് ലഭിച്ചത്. മൂന്നുപേര്‍ ക്രൈസ്തവ സന്യാസിനികളാണ്. സിസ്റ്റര്‍ തെരേസയെ കൂടാതെ ഒരു ഇറ്റാലിയന്‍ വംശജയും നൈജീരിയന്‍ വംശജയും. മാനന്തവാടി രൂപത ചുങ്കകുന്ന് ഫൊറോനയ്ക്ക് കീഴിലുള്ള നെല്ലിയോടി ഇടവകാംഗമായ സിസ്റ്റര്‍ തെരേസ, വെട്ടത്ത് പരേതനായ മത്തായിയുടെയും മേരിയുടെയും ഏഴു മക്കളില്‍ മൂന്നാമത്തെ മകളാണ്. ദീര്‍ഘനാളായി നഴ്‌സായി ഇറ്റലിയില്‍ സേവനം അനുഷ്ഠിച്ചുവരികയാണ് സിസ്റ്റര്‍ തെരേസ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.