യുഎഇയില്‍ കോവിഡ് കേസുകള്‍ കുറയുന്നു; കുവൈറ്റില്‍ 1477 പേർക്ക് രോഗബാധ

യുഎഇയില്‍ കോവിഡ് കേസുകള്‍ കുറയുന്നു; കുവൈറ്റില്‍ 1477 പേർക്ക് രോഗബാധ

ജിസിസി: യുഎഇയില്‍ പ്രതിദിന കോവിഡ് കേസുകളില്‍ കുറവ്. ഇന്നലെ 1875 പേരിലാണ് കോവിഡ് റിപ്പോർട്ട് ചെയ്തത്. 1939 പേർ രോഗമുക്തി നേടി. മൂന്ന് മരണവും ഇന്നലെ റിപ്പോർട്ട് ചെയ്തു. 247634 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. 480006 പേരിലാണ് ഇതുവരെ രാജ്യത്ത് കോവിഡ് റിപ്പോർട്ട് ചെയ്തത്. 464971 പേർ രോഗമുക്തി നേടി. 1526 മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്.


സൗദി അറേബ്യയില്‍ 904 പേരിലാണ് കോവിഡ് റിപ്പോർട്ട് ചെയ്തത്. 540 പേർ രോഗമുക്തി നേടി. ഒൻപത് മരണവും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ 382198 പേരിലാണ് കോവിഡ് റിപ്പോർട്ട് ചെയ്തത്. 396758 പേർ രോഗമുക്തി നേടുകയും ചെയ്തു. 6737 പേർ മരിച്ചു. മദീനയില്‍ 29 പേരിലും അസിറില്‍ 39 പേരിലും കിഴക്കന്‍ പ്രവിശ്യയില്‍ 143 പേരിലും മക്കയില്‍ 169 പേരിലും നജ്റാനില്‍ 12 പേരിലും താബൂക്കില്‍ 19 പേരിലും ജസാനില്‍ 22 പേരിലും അല്‍ ഖാസിമില്‍ 24 പേരിലും ഹെയ്ലില്‍ 25 പേരിലും കോവി‍ഡ് പുതുതായി റിപ്പോർട്ട് ചെയ്തു. റിയാദിലാണ് ഏറ്റവും കൂടുതല്‍ പ്രതിദിന കേസ് റിപ്പോർട്ട് ചെയ്തത്. 401 പേരാണ് കോവിഡ് ബാധിതരായത്. 7823 ആണ് ആക്ടീവ് കേസുകള്‍. 898 പേർ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

ഖത്തറില്‍ 950 പേരില്‍ കോവിഡ് റിപ്പോർട്ട് ചെയ്തു. 816 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗമുണ്ടായത്. വിദേശത്ത് നിന്നുമെത്തിയ 136 പേരിലും രോഗബാധ റിപ്പോർട്ട് ചെയ്തു.533 പേർ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ 168534 പേരാണ് രോഗമുക്തി നേടിയത്. രണ്ട് മരണവും ഇന്നലെ റിപ്പോർട്ട് ചെയ്തു.


ഇന്നലെ കുവൈറ്റില്‍ 1477 പേരിലാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്. 10 പേർ മരിച്ചു. 1367 ആണ് രോഗമുക്തർ. 244325 പേരിലാണ് രാജ്യത്ത് ഇതുവരെ കോവിഡ് റിപ്പോർട്ട് ചെയ്തത്. 228627 പേർ രോഗമുക്തരായി.

ബഹ്റിനില്‍ 1206 പേരില്‍ കോവിഡ് റിപ്പോർട്ട് ചെയ്തു. രണ്ട് പേർ മരിച്ചു. 830 പേർ രോഗമുക്തിനേടി. 10989 ആണ് ആക്ടീവ് കേസുകള്‍. 86 പേർ ഗുരുതരാവസ്ഥയില്‍ ചികിത്സയിലുണ്ട്.


ഒമാനില്‍ 168005 പേരിലാണ് ഇതുവരെ കോവിഡ് റിപ്പോർട്ട് ചെയ്തത്. 149969 പേർ രോഗമുക്തി നേടി. 96 പേരാണ് ഏറ്റവുമൊടുവില്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. 1747 പേരാണ് രാജ്യത്ത് ഇതുവരെ മരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.