ദുബായ്: ഹസ അല്‍ മന്‍സൂരിയുടെ ചരിത്ര ബഹിരാകാശ യാത്രയ്ക്ക് പിൻഗാമികളാകാൻ ഒരുങ്ങുന്ന സംഘത്തില്‍ വനിതയും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വിറ്ററിലൂടെയാണ് പുതിയ യാത്രാസംഘത്തിന്റെ പ്രഖ്യാപനം നടത്തിയത്.
നൗറ അൽ മാത്രോഷി, മുഹമ്മദ് അൽ മുല്ല എന്നിവരാണ് ബഹിരാകാശ യാത്രാസംഘത്തിന്റെ ഭാഗാമാകുന്നത്. ഞങ്ങളുടെ പുതിയ ബഹിരാകാശ യാത്രികർ, യുഎഇയുടെ ആദ്യ വനിതാ ബഹിരാകാശ യാത്രിക. നാലായിരത്തോളം പേരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവർ. അഭിനന്ദനങ്ങള്‍ നൗറ അൽ മാത്രോഷി, മുഹമ്മദ് അൽ മുല്ല, - ഷെയ്ഖ് മൂഹമ്മദ് ട്വീറ്റില്‍ കുറിച്ചു.
ഹസ അല്‍ മന്‍സൂരിയാണ് യുഎഇയുടെ ആദ്യ ബഹിരാകാശയാത്രികന്‍. 1400 സ്ത്രീകളടക്കം 4305 പേരാണ് ബഹിരാകാശത്തേക്ക് പറക്കാനുളള ആഗ്രഹവുമായി മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്ററിലെത്തിയത്. ഇതില്‍ 14 പേരാണ് ഹസയ്ക്ക് പിന്‍ഗാമിയാകുന്നതിനുളള അവസാനവട്ട പരീക്ഷണ- പരിശീലന ഘട്ടങ്ങളിലൂടെ കടന്ന് പോയത്. ഇതില്‍ വിജയിച്ചാണ് നൗറ അൽ മാത്രോഷിയും മുഹമ്മദ് അൽ മുല്ലയും ഹസ അല്‍ മന്‍സൂരിയുടെ പിന്‍ഗാമികളാകാന്‍ ഒരുങ്ങുന്നത്.നൗറ അൽ മാത്രോഷിയുടെ ചരിത്രയാത്ര പൂർത്തിയായാല്‍ അറബ് ലോകത്ത് നിന്ന് ആദ്യമായി ബഹിരാകാശ യാത്രക്ക് വനിതയെ അയച്ച രാജ്യമാകും യുഎഇ.
ആശംസകളുമായി ഭരണാധികാരികള്‍
യുവത്വത്തിന്റെ ആഗ്രഹങ്ങള്‍ പുതിയ അതിരുകള്‍ നേടിത്തന്ന ദീർഘവീക്ഷണമുളള നേതൃത്വമാണ് നമ്മുടേതെന്ന് ദുബായ് കിരീടാവകാശി ട്വീറ്റ് ചെയ്തു. ഇന്ന് യുഎഇയുടെ ബഹിരാകാശ പദ്ധതിയിലേക്ക് രണ്ട് പേർ കൂടിയെത്തുകയാണ്. നമ്മുടെ യുവത്വം ലോകത്തിന് മുന്നില്‍ നിശ്ചയദാർഢ്യത്തിന്റെ പുതിയ മാതൃക തീർക്കുന്നുവെന്നും ഹംദാന്‍ പ്രതികരിച്ചു.
നൗറ അല്‍ മത്രോഷി ബഹിരാശസംഘത്തിന്റെ ഭാഗമാകുന്നത് യുഎഇ വനിതളുടെ നേട്ടമാണെന്നായിരുന്നു യുഎഇ ജെന്‍ഡർ ബാലന്‍സ് കൗണ്‍സില്‍ ആന്റ് വുമണ്‍ എസ്റ്റാബ്ലിഷ്മെന്റ് പ്രസിഡന്റ് ഷെയ്ഖ മനാല്‍ ബിന്ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ട്വീറ്റ്. യുഎഇ നേതൃത്വത്തിന് നന്ദി പറഞ്ഞ ഷെയ്ഖ മനാല്‍ ബഹിരാകാശ സംഘത്തിന് എല്ലാ ആശംസകളും നേർന്നു
ബഹിരാകാശത്ത് പുതിയ നേട്ടങ്ങളെഴുതിചേർക്കാന്‍ തയ്യാറെടുക്കുന്ന നൗറ അൽ മാത്രോഷി, മുഹമ്മദ് അൽ മുല്ല എല്ലാ ഭാവുകങ്ങളും. രാജ്യത്തെ പുതിയ ഉയരങ്ങളിലെത്തിക്കാന്‍ സാധിക്കട്ടെയെന്നായിരുന്നു ആദ്യ ബഹിരാകാശയാത്രികനായ ഹസ അല്‍ മന്‍സൂരിയുടെ ട്വീറ്റ്. ഇരുവർക്കും ആശംസകളറിയിച്ച് യുഎഇയുടെ രണ്ടാമത്തെ ബഹിരാകാശ യാത്രികനായ സുല്‍ത്താന്‍ അല്‍ നെയാദിയും ട്വീറ്റ് ചെയ്തിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.