വാക്സിനെടുത്തവരുമായി എമിറേറ്റ്സ് പറന്നു

വാക്സിനെടുത്തവരുമായി എമിറേറ്റ്സ് പറന്നു

ദുബായ്: കോവിഡ് വാക്സിനെടുത്ത ജീവനക്കാരും യാത്രാക്കാരുമായി ചരിത്രയാത്രനടത്തി എമിറേറ്റ്സ്. യുഎഇയുടെ വാക്സിനേഷന്‍ പ്രക്രിയയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് കൂടുതല്‍ പേരെ വാക്സിനെടുക്കാന്‍ പ്രോത്സാഹിപ്പിക്കുകയെന്നുളള ലക്ഷ്യത്തോടെയാണ് എമിറേറ്റ്സ് പ്രത്യേക യാത്രയൊരുക്കിയത്.


വെളളിയാഴ്ചയാണ് ഇ കെ 2021 വിമാനം ദുബായ് എയർപോർട്ട് ടെർമിനല്‍ മൂന്നിൽ നിന്ന് പ്രാദേശിക സമയം ഉച്ചക്ക് 12.30 ന് യാത്ര ആരംഭിച്ചത്. യുഎഇയിലെ വിവിധ സ്ഥലങ്ങളിലൂടെ കടന്ന് പോയി 4.30 ന് തിരിച്ച് വിമാനത്താവളത്തിലെത്തി. ഭക്ഷണവും സിനിമയുള്‍പ്പടെയുളള സൗകര്യങ്ങളെല്ലാം യാത്രക്കാർക്കായി ഒരുക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.