ടെഹ്‌റാന്‍: അപ്രതീക്ഷിതമായി ഇറാനിലെ നടാന്‍സ് ആണവകേന്ദ്രത്തില്‍ വൈദ്യുതി നിലച്ചു. പിന്നില്‍ ഇസ്രയേലിന്റെ മൊസാദിലെ സൈബര്‍ സംഘമാണെന്ന് ആരോപണം. ആണവ ഭീകരപ്രവര്‍ത്തനമാണിതെന്ന് ഇറാന്‍ ആണവോര്‍ജ ഏജന്‍സി മേധാവി അലി അകബര്‍ സഹേലിയും ആരോപിച്ചു. എന്നാല്‍ വൈദ്യുതി വിതരണ ഗ്രേഡിലെ തകരാറാണ് കാരണമെന്ന് ഇറാനിയന്‍ പ്രസ് ടിവി റിപ്പോര്‍ട്ട് ചെയ്തു. ഇതുമൂലം നിലയത്തില്‍ ആളപായമോ ആണവ മലിനീകരണമോ ഉണ്ടായിട്ടില്ലെന്ന് ഇറാന്‍ ആണവോര്‍ജ ഏജന്‍സി വക്താവും അറിയിച്ചു.
യുറേനിയം സമ്പുഷ്ടീകരണത്തിന് ശനിയാഴ്ച തുടക്കമിട്ടതിന് പിന്നാലെയാണ് വൈദ്യുതി നിലച്ചത്. ഭൂമിക്കടിയിലും മുകളിലുമായുള്ള ആണവനിലയത്തില്‍ മുഴുവനായും വൈദ്യുതി ഇല്ലാതായതു സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണ്. കഴിഞ്ഞ ജൂലൈയില്‍ ഇവിടെ സംശയാസ്പദമായ സ്‌ഫോടനവും ഉണ്ടായി. ഇസ്രയേല്‍ സൈബര്‍ ആക്രമണത്തിന്റെ ഫലമാണിതെന്ന് രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ച് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇസ്രയേല്‍ സംഭവത്തെക്കുറിച്ച് നേരിട്ട് പ്രതികരിച്ചിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.