തിരുവനന്തപുരം: കോവിഡ് വാക്സിൻക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ രണ്ടു ലക്ഷം ഡോസ് കോവിഡ് വാക്സിൻ ഇന്ന് സംസ്ഥാനത്തെത്തും. ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് വാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക്കിൽനിന്ന് സർക്കാരിന് ലഭിച്ചു. 50 ലക്ഷം ഡോസ് കോവിഡ് വാക്സിൻ അടിയന്തരമായി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധന് കത്ത് അയച്ചിരുന്നു. ഇതിനു പിന്നാലെയാണ് അറിയിപ്പ് ലഭിച്ചത്.
ഏപ്രില്‍ 11 വരെ ഏകദേശം 48.25 ലക്ഷം ഡോസുകളാണ് വിതരണം ചെയ്തത്. 45 ദിവസം കൊണ്ട് പരമാവധി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ ആവശ്യമായ പദ്ധതി ആണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും. നിലവില്‍ ഒരു ദിവസം ഏകദേശം രണ്ട് ലക്ഷം ഡോസ് വിതരണം ചെയ്യുന്നത് ഉയര്‍ത്തി ഏകദേശം മൂന്ന് ലക്ഷം ഡോസ് ആക്കാനാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ ഇപ്പോളത്തെ അവസ്ഥയില്‍ മൂന്നു ദിവസം കൂടെ നല്‍കാനുള്ള വാക്‌സിന്‍ മാത്രമേ സ്റ്റോക്കില്‍ ഉള്ളത് എന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയെ നേരിട്ട് ഇക്കാര്യം കത്തു മുഖാന്തരം അറിയിച്ചത്.
തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലകളിൽ വാക്സിൻ ക്ഷാമം രൂക്ഷമാണ്. രണ്ട് ദിവസത്തേയ്ക്കുള്ള വാക്സിൻ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഈ സാഹചര്യത്തിലാണ് സർക്കാർ അടിയന്തരമായി നടപടിയെടുത്തത്. കോവിഡ് നിരക്ക് കുതിച്ചുയർന്നതോടെ വാക്സിൻ സ്വീകരിക്കാൻ കേന്ദ്രങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്
കൊവിഡ് വ്യാപനം വീണ്ടും കൂടിയതോടെ സംസ്ഥാനത്ത് പൊതുപരിപാടികള്‍ക്കും ചടങ്ങുകള്‍ക്കും സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. പൊതുപരിപാടികളുടെ സമയം രണ്ടു മണിക്കൂറും പങ്കെടുക്കുന്നവരുടെ എണ്ണം 200 ആയും നിജപ്പെടുത്തി. അടച്ചിട്ട മുറിയിലാണ് ചടങ്ങെങ്കില്‍ നൂറുപേരെ മാത്രമേ പങ്കെടുപ്പിക്കാവൂ.
ഹോട്ടലുകളും കടകളും രാത്രി ഒൻപതിന് അടയ്‌ക്കണം. ഹോട്ടലുകളില്‍ പകുതി ആളുകളെമാത്രമേ പ്രവേശിപ്പിക്കാവൂ. പൊതുചടങ്ങുകളില്‍ സദ്യ വിളമ്പരുത്. പകരം ഭക്ഷണം പായ്‌ക്കറ്റുകളില്‍ നല്‍കണം. മെഗാ ഷോപ്പിങ് ഫെസ്റ്റിവലുകള്‍ നിരോധിക്കും. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല സമിതിയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.