തപാൽ വോട്ടുകളുടെ ശരിയായ വിവരം കൈമാറണം; തിരഞ്ഞെടുപ്പ് കമ്മിഷന് പരാതിയുമായി യുഡിഎഫ് സ്ഥാനാർത്ഥികൾ

തപാൽ വോട്ടുകളുടെ ശരിയായ വിവരം കൈമാറണം; തിരഞ്ഞെടുപ്പ് കമ്മിഷന് പരാതിയുമായി യുഡിഎഫ് സ്ഥാനാർത്ഥികൾ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ തപാൽ വോട്ടുകളുടെ യഥാർത്ഥ വിവരം പുറത്തുവിടണം എന്നാവശ്യപ്പെട്ട് അഞ്ച് യു ഡി എഫ് സ്ഥാനാർത്ഥികൾ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. തപാൽ വോട്ടിനായി അപേക്ഷിച്ചവരുടെ എണ്ണം, അച്ചടിച്ചവയുടെ എണ്ണം എന്നിവ അറിയിക്കണം എന്നാണ് യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ ആവശ്യം.

യുഡിഎഫ് സ്ഥാനാർത്ഥികളായ പി.സി. വിഷ്‌ണുനാഥ്, ബിന്ദുകൃഷ്‌ണ, അബ്‌‌ദുറഹ്മാൻ രണ്ടത്താണി, പാറയ്‌ക്കൽ അബ്‌ദുളള, ബി.ആർ.എം. ഷഫീർ എന്നിവരാണ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയത്.

മൂന്നര ലക്ഷം അപേക്ഷകർക്കായി പത്ത് ലക്ഷം ബാലറ്റുകൾ അച്ചടിച്ചെന്നാണ് ആരോപണം. തങ്ങളുടെ മണ്ഡലങ്ങളിലെ തപാൽ വോട്ടുകളുടെ യഥാർത്ഥ വിവരം കൈമാറണമെന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്. തപാൽ വോട്ടുകളുടെ സീരിയൽ നമ്പറുകളും കൈമാറണമെന്ന് സ്ഥാനാർത്ഥികൾ ആവശ്യപ്പെടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.