എക്സ്പോ ദുബായ് 2020' ലോകത്തെ സ്വീകരിക്കാന്‍ തയ്യാർ: ഷെയ്ഖ് മുഹമ്മദ്

എക്സ്പോ ദുബായ് 2020' ലോകത്തെ സ്വീകരിക്കാന്‍ തയ്യാർ: ഷെയ്ഖ് മുഹമ്മദ്

ദുബായ്: എക്സ്പോ ട്വന്‍ടി ട്വന്‍ടി യെ സ്വീകരിക്കുന്നതിനായി യുഎഇ തയ്യാറെന്ന് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. എക്സ്പോയുടെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ചേർന്ന യോഗത്തിന് ശേഷമായിരുന്നു ഷെയ്ഖ് മുഹമ്മദിന്‍റെ പ്രതികരണം. ലോകത്തിലെ മുഴുവനുമുളള സന്ദ‍ർശകരെ പ്രതീക്ഷിക്കുന്ന എക്സ്പോ ട്വന്‍ടി ട്വന്‍ടി ഒക്ടോബർ ഒന്നുമുതല്‍ 2022 മാർച്ച് 31 വരെയാണ് നടക്കുക.


" എക്സ്പോ ട്വന്‍ടി ട്വന്‍ടിയ്ക്കായുളള ഒരുക്കങ്ങള്‍ വിലയിരുത്തി. 10 വ‍ർഷത്തെ ഒരുക്കങ്ങള്‍,2,30,00 ജോലിക്കാ‍ർ, 190 രാജ്യങ്ങള്‍, എക്സ്പോ ആരംഭിക്കാന്‍ ഇനി 170 ദിവസങ്ങളുടെ അകലം മാത്രം, എക്സ്പോ ദുബായ് 2020 യെ സ്വീകരിക്കാന്‍ ഞങ്ങളൊരുങ്ങികഴിഞ്ഞു."-ഷെയഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു.
ഷെയ്ഖ് മുഹമ്മദിന്‍റെ അധ്യക്ഷതയില്‍ അല്‍ വതന്‍ പാലസില്‍ നടന്ന ഉന്നത തലയോഗത്തിനുശേഷമായിരുന്നു പ്രതികരണം.


യുഎഇയുടെ കയറ്റുമതി 50 ശതമാനം വർദ്ധിപ്പിക്കുന്നതിനുളള പുതിയ നയത്തിനും രാജ്യത്തിന്‍റെ വികസനത്തിന് മുതല്‍ കൂട്ടാകുന്ന പ്രതിഭകളെ ആകർഷിക്കുന്നതിനുളള നയരൂപീകരണത്തിനും അനുമതി നല്കി. നികുതിയിലെ പുതിയ നിർദ്ദേശങ്ങളും അംഗീകരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.