അംഗീകാരമില്ലാത്ത എല്ലാ സ്‌ക്കൂളുകളും അടച്ചുപൂട്ടണം: ബാലാവകാശ കമ്മീഷന്‍

അംഗീകാരമില്ലാത്ത എല്ലാ സ്‌ക്കൂളുകളും അടച്ചുപൂട്ടണം: ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ അംഗീകാരമില്ലാത്ത എല്ലാ സ്‌കൂളുകളും അടച്ചുപൂട്ടണമെന്ന് ബാലാവകാശ കമ്മീഷന്‍. സര്‍ക്കാരിന്റേയോ സിബിഎസ്ഇയുടെയോ അംഗീകാരമില്ലാത്ത അണ്‍എയ്ഡഡ് സ്‌കൂളുകളെ സംബന്ധിച്ച പരാതിയിലാണ് നടപടി.

സുരക്ഷാ ക്രമീകരണങ്ങളോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാതെയും അനധികൃതമായും സംസ്ഥാനത്ത് അണ്‍എയ്ഡഡ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന പരാതികളിലാണ് ബാലാവകാശ കമ്മീഷന്റെ ഇടപെടല്‍. നീര്‍ച്ചാലിന്റെ ഭിത്തിയിലും പാലത്തിന്റെ തൂണുകള്‍ക്കിടയിലും പുറമ്പോക്ക് കൈയേറിയും സ്‌കൂളുകള്‍ നിര്‍മിച്ചിരിക്കുന്നു.സിബിഎസ്ഇ, ഐസിഎസ്ഇ, സംസ്ഥാന സര്‍ക്കാര്‍ സിലബസുകള്‍ പഠിപ്പിക്കുന്ന പല അണ്‍എയ്ഡഡ് സ്ഥാപനങ്ങള്‍ക്കും അഫിലിയേഷനോ അംഗീകാരമോ ഇല്ലെന്നും കമ്മീഷന്‍ കണ്ടെത്തി. അടുത്ത അധ്യായനവര്‍ഷം ഇത്തരത്തിലുള്ള സ്‌ക്കൂള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടറും സെക്രട്ടറിയും ഉറപ്പ് വരുത്തണം.

അടച്ചുപൂട്ടുന്ന സ്‌കൂളുകളിലെ കുട്ടികള്‍ക്ക് തുടര്‍പഠനം സാധ്യമാക്കാന്‍ അംഗീകാരമുള്ള സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ സൗകര്യം ലഭ്യമാക്കാന്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നടപടിയെടുക്കണമെന്നും റെനി ആന്റെണി ഉത്തരവില്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.