സര്‍ക്കാരിന് തിരിച്ചടി: ഇ.ഡിക്കെതിരായ ക്രൈംബ്രാഞ്ച് എഫ്ഐആര്‍ ഹൈക്കോടതി റദ്ദാക്കി

സര്‍ക്കാരിന് തിരിച്ചടി: ഇ.ഡിക്കെതിരായ ക്രൈംബ്രാഞ്ച് എഫ്ഐആര്‍ ഹൈക്കോടതി റദ്ദാക്കി

കൊച്ചി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരായ ക്രൈംബ്രാഞ്ച് എഫ്ഐആര്‍ റദ്ദാക്കി. ഹൈക്കോടതിയുടേതാണ് നടപടി. രേഖകള്‍ പരിശോധിച്ച ശേഷം അന്വേഷണം മുന്നോട്ട് പോകണോ എന്ന് പ്രത്യേക കോടതിക്ക് തീരുമാനിക്കാമെന്ന് ഹൈക്കോടതി അറിയിച്ചു.

രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറും സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായര്‍ ജയില്‍ അധികൃതര്‍ മുഖേന മജിസ്ട്രേറ്റിന് അയച്ച കത്തിന്റെ അടിസ്ഥാനത്തിലെടുത്ത എഫ്ഐആറുമാണ് റദ്ദാക്കിയത്. സന്ദീപ് നായരുടെ മൊഴി വിചാരണ കോടതിക്ക് പരിഗണിക്കാമെന്ന് കോടതി വിധിച്ചു. ക്രൈംബ്രാഞ്ച് കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇ.ഡി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജികളില്‍ വിശദമായ വാദം കേട്ട ശേഷമാണ് ഹൈക്കോടതിയുടെ നടപടി.

മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും അന്വേഷണ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചുവെന്നാരോപിച്ചാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയതത്.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.