ആഭ്യന്തര കലാപം: പാകിസ്ഥാനില്‍ സാമൂഹ്യമാധ്യമങ്ങള്‍ക്ക് സമ്പൂര്‍ണ വിലക്ക്

ആഭ്യന്തര കലാപം: പാകിസ്ഥാനില്‍ സാമൂഹ്യമാധ്യമങ്ങള്‍ക്ക് സമ്പൂര്‍ണ വിലക്ക്

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് സമ്പൂര്‍ണ വിലക്കേര്‍പ്പെടുത്തി. രാജ്യത്ത് ആഭ്യന്തരകലാപം രൂക്ഷമായ പശ്ചാത്തലത്തിലാണ് വിലക്ക്. വെള്ളിയാഴ്ച്ച രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് 3 വരെയാണ് എല്ലാ സാമൂഹിക മാധ്യമങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയത്.
രാജ്യത്ത് ക്രമസമാധാനനില നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് തീരുമാനമെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. നിലവിലെ ആഭ്യന്തരകലാപം നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായാണ് വിലക്ക്. ഫെയ്സ്ബുക്ക്,ട്വിറ്റര്‍ എന്നിവയ്ക്ക് പുറമെ വാട്ട്സ്ആപ്പ്,ടെലഗ്രാം,യൂ ട്യൂബ് എന്നിവയ്ക്കാണ് വിലക്ക്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.