കൊല്ലം: കോണ്‍വെന്റിലെ കിണറ്റില്‍ പയസ് വർക്കേഴ്സ് ഓഫ് സെന്റ് ജോസഫ് സന്യാസിനീ സമൂഹത്തിൽ അംഗമായ സി. മേബിൾ ജോസഫിനെ (42)മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കുരീപ്പുഴയിലെ കോൺവെന്റിൽ ഇന്ന് രാവിലെയാണ് ദാരുണമായ സംഭവം നടന്നത്. രാവിലെ സിസ്റ്ററെ പ്രാര്‍ത്ഥനയ്ക്ക് കാണാതെ വന്നതോടെയാണ് മുറിയില്‍ അന്വേഷിച്ച് എത്തിയ മറ്റ് കന്യാസ്ത്രീകള്‍ക്കാണ് മുറിയില്‍ നിന്നും ആത്മഹത്യാ കുറിപ്പും ലഭിച്ചത്.
ദീർഘ കാലമായി ചില കടുത്ത ആരോഗ്യപ്രശ്നങ്ങളാൽ ചികിത്സ തേടിയിരുന്ന സി. മേബിൾ ചികിത്സാവശ്യത്തിനായി ഏതാനും ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ് കുരീപ്പുഴയിൽ എത്തിയത്. കരുനാഗപ്പള്ളിക്കടുത്ത് പാവുമ്പയിലെ കോൺവെന്റിലെ അംഗമായിരുന്നു സി. മേബിൾ. അവിടെ അധ്യാപികകൂടിയായിരുന്ന അവർ ആരോഗ്യപ്രശ്നങ്ങൾ നേരിട്ടതോടെ കൂടുതൽ ചികിത്സയ്ക്കായി കോൺഗ്രിഗേഷന്റെ ഡെലഗേറ്റ് ഹൗസ് ആയ കുരീപ്പുഴയിലെ കോൺവെന്റിലേയ്ക്ക് വരികയായിരുന്നു. അതേസമയം ശാരീരിക അസ്വസ്ഥതകള്‍ ഏറെയുണ്ടായിരുന്നതായി മറ്റ് കന്യാസ്ത്രീകള്‍ പൊലീസിനെ അറിയിച്ചിരുന്നു.
ആത്മഹത്യാ കുറിപ്പില്‍ ശാരീരിക ബുദ്ധിമുട്ടുകളാണ് മരണത്തിലേക്ക് നയിച്ചതെന്ന് സൂചിപ്പിച്ചിട്ടുണ്ട്. തന്റെ മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ല, ആരുടെയും പ്രേരണയുമില്ല, എല്ലാവരും തന്നോട് ക്ഷമിക്കണമെന്നും പ്രാർത്ഥനയിൽ ഓർമിക്കണമെന്നും സി. മേബിൾ കൂട്ടിച്ചേർത്തിരുന്നു. തന്റെ മൃതദേഹം കുരീപുഴയിൽ തന്നെ സംസ്കരിക്കണമെന്നും കിണറ്റിലുണ്ടാവുമെന്നുമാണ് കുറിപ്പിലുണ്ടായിരുന്നത്.
പിന്നീട് നടത്തിയ പരിശോധനയിലാണ് മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്. കൊല്ലം എ.സി.പിയുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും, ആർഡിഒയുടെയും സിസ്റ്റർ മേബിളിന്റെ ബന്ധുക്കളുടെയും സാന്നിധ്യത്തിൽ മൃതദേഹം കിണറ്റിൽനിന്ന് പുറത്തെടുക്കുകയും തുടർ നടപടികൾ പൂർത്തിയാക്കുകയും ഇന്ന് ഉച്ചയ്ക്ക് മുമ്പ് പോസ്റ്റ്‌മോർട്ടത്തിന് ആശുപത്രിയിലേയ്ക്ക് മാറ്റുകയും ചെയ്തു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം വിട്ടുകൊടുക്കും. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.