പ്രവാസലോകത്തെ കുട്ടികൾക്കായി ഓൺലൈൻ ദൈവവിളി സെമിനാറുമായി ചങ്ങനാശ്ശേരി അതിരൂപതാ പ്രവാസി അപ്പസ്തോലേറ്റ്

പ്രവാസലോകത്തെ കുട്ടികൾക്കായി ഓൺലൈൻ ദൈവവിളി സെമിനാറുമായി ചങ്ങനാശ്ശേരി അതിരൂപതാ പ്രവാസി അപ്പസ്തോലേറ്റ്

ദുബായ് : സീറോ മലബാർ സഭയുടെ ചരിത്രത്തിൽ ആദ്യമായി പ്രവാസികളായ കുട്ടികൾക്ക് അവരുടെ ജീവിതാന്തസ്സ്‌ തിരഞ്ഞെടുക്കക എന്ന ഉദ്ദേശത്തോടെ ഓൺലൈൻ ദൈവവിളി വെബിനാർ ചങ്ങനാശ്ശേരി അതിരൂപതാ പ്രവാസി അപ്പസ്തോലേറ്റ് സംഘടിപ്പിച്ചു. അതിരൂപതാ മെത്രാപ്പോലീത്താ മാർ ജോസഫ് പെരുന്തോട്ടം മുഖ്യ പ്രഭാഷണം നടത്തി. സഹായ മെത്രാൻ മാർ തോമസ് തറയിൽ കുട്ടികൾക്കായി അനുഗ്രഹ പ്രഭാഷണം നടത്തി. കുറിച്ചി സെന്റ് തോമസ് മൈനർ സെമിനാരി റെക്റ്റർ ഫാ. ഡോ. വർഗീസ് താനമാവുങ്കാൽ, വൈസ് റെക്ടർ ഫാ. ഡോ. ആന്റണി തട്ടാച്ചേരി, ചങ്ങനാശ്ശേരി ദേവമാതാ എഫ് സി സി പ്രൊവിൻഷ്യൽ സി. ഡോ. ലിസ് മേരി തുടങ്ങിയവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.


മുതിർന്ന ക്ലാസ്സുകളിൽ പഠിക്കുന്ന, മുൻകൂട്ടി രജിസ്റ്റർ ചെയ്ത 160 കുട്ടികളാണ് വെബിനാറിൽ പങ്കെടുത്തത്. അതിരൂപത വൊക്കേഷൻ ബ്യൂറോ ഡയറക്ടർ ഫാ ജെയിംസ് കുടിലിൽ പ്രാരംഭ പ്രാർത്ഥന നടത്തി. പ്രവാസി അപ്പസ്തലേറ്റ് ഡയറക്ടർ  ഫാ. റ്റെജി പുതുവീട്ടിക്കളം സ്വാഗതവും, അസിസ്റ്റന്റ്റ ഡയറക്ടർ ഫാ. ജിജോ മാറാട്ടുകളം കൃതജ്ഞതയും രേഖപ്പെടുത്തി. ഓൺലൈൻ ദൈവ വിളി വെബ്ബിനാറിന് ജിം തോമസ് പറപ്പള്ളി, ബിജു പി ജോസഫ്, ജോസി പാലാത്തറ, ബിജു ഡോമിനിക് , ബിജു മട്ടാഞ്ചേരി, സജീവ് ചക്കാലക്കൽ, ജിറ്റോ ജെയിംസ്, വിനോജ് എബ്രഹാം, അബിൻ, ജേക്കബ് കുഞ്ചെറിയ, സുനിൽ പി ആൻ്റണി , സോളിമ്മ തോമസ്, മോൻസി മാത്യു, എന്നിവർ നേതൃത്വം നൽകി.

സീറോ മലബാർ സഭയിൽ ഇദംപ്രഥമമായി നടത്തപ്പെട്ട ദൈവവിളി വെബ്ബിനാറിന്റെ പ്രവർത്തന വിജയം പ്രവാസ ലോകത്തും വിശ്വാസ പാരമ്പര്യം കൈവിടാത്ത തലമുറ വളരുന്നു എന്നതിന്റെ തെളിവാണ് എന്ന് പ്രവാസി അപ്പോസ്റ്റലേറ്റ് ഡയറ്കടർ ഫാ. റ്റെജി പുതുവീട്ടിൽക്കളം അഭിപ്രായപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.