തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ വേണ്ടത്ര കോവിഡ് വാക്സിന്‍ അനുവദിക്കാത്തതിനാല്‍ സംസ്ഥാനം കടുത്ത പ്രതിസന്ധിയില്‍. ഇത് കോവിഡ് വാക്സിനേഷൻ ക്യാംപുകളിലെ പ്രവർത്തനങ്ങളെ കാര്യമായ രീതിയിൽ തന്നെ ബാധിച്ചിട്ടുണ്ട്. 50 ലക്ഷം ഡോസ് ഉടന്‍ വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇന്നലെ എത്തിയതു രണ്ട് ലക്ഷം മാത്രമാണ്.
ഇതുകൂടാതെ സംഭരണ കേന്ദ്രങ്ങളിലുള്ളതു നാല് ലക്ഷം ഡോസ്.
ഇന്നലെയെത്തിയ രണ്ട് ലക്ഷം ഡോസില്‍ 30,000 തിരുവനന്തപുരം ജില്ലയ്ക്കും 10,000 വീതം കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകള്‍ക്കും ലഭിച്ചു. വാക്സിന്‍ ക്ഷാമം കാരണം തിരുവനന്തപുരം ജില്ലയിലെ 188 ക്യാംപുകളില്‍ 24 എണ്ണം മാത്രമാണ് ഇന്നലെ പ്രവര്‍ത്തിച്ചത്.
സംസ്ഥാനത്തെ 3.65 കോടി ജനങ്ങളില്‍ 13.39 % മാത്രമേ ഇതുവരെ വാക്സിന്‍ സ്വീകരിച്ചിട്ടുള്ളൂ. ആദ്യ ഡോസ് 48.97 ലക്ഷം പേര്‍ക്കു ലഭിച്ചു. രണ്ടാം ഡോസും ലഭിച്ചവര്‍ 5.93 ലക്ഷം. ആദ്യ ഡോസ് കുത്തിവച്ച മിക്കവരും രണ്ടാം ഡോസ് സ്വീകരിക്കേണ്ട സമയമാകുമ്പോഴാണ് വാക്സിന്‍ ക്ഷാമം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.