വിലക്ക് നീക്കി ഒമാന്‍; ഗാർഹിക തൊഴിലാളികള്‍ക്ക് പ്രവേശന അനുമതി നല്‍കി ഖത്തർ

വിലക്ക് നീക്കി ഒമാന്‍; ഗാർഹിക തൊഴിലാളികള്‍ക്ക് പ്രവേശന അനുമതി നല്‍കി  ഖത്തർ

മസ്കറ്റ്: ഒമാനിലേക്ക് എല്ലാവർക്കും പ്രവേശിക്കാമെന്ന് വ്യക്തമാക്കി അധികൃത‍ർ. ഏപ്രില്‍ ഏഴുമുതല്‍ രാജ്യത്തേക്കുളള പ്രവേശനം താമസക്കാർക്കും പൗരന്മാർക്കുമായി ചുരുക്കിയിരുന്നു. ഇതാണ് ഇപ്പോള്‍ നീക്കിയത്. സാധുതയുളള ഏത് തരത്തിലുളള വിസയുളളവർക്കും രാജ്യത്തേക്ക് പ്രവേശിക്കാമെന്ന് അധികൃതർ വ്യക്തമാക്കുന്നുവെന്ന് ടൈംസ് ഓഫ് ഒമാന്റെ റിപ്പോർട്ടില്‍ പറയുന്നു.

അതേസമയം, ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള ഗാര്‍ഹിക തൊഴിലാളികള്‍ക്ക് പ്രവേശന അനുമതി നല്‍കി ഖത്തര്‍. ഫിലിപ്പൈന്‍സ്, ഇന്ത്യ, ശ്രീലങ്ക, കെനിയ, എത്യോപ്യ, ബംഗ്ലാദേശ്, എറിട്രിയ എന്നീ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് അനുമതി. ഈ രാജ്യങ്ങളില്‍ നിന്നുള്ളവരെ ഗാര്‍ഹിക തൊഴിലാളികളായി നിയമിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.