ലക്‌നൗ: ഉപതെരഞ്ഞെടുപ്പിൽ സ്ത്രീ പീഡന കേസിലെ പ്രതിക്ക് സീറ്റ് നൽകാനുള്ള പാർട്ടി തീരുമാനം ചോദ്യം ചെയ്ത മഹിളാ കോൺഗ്രസ് നേതാവിനെ പാർട്ടി പ്രവർത്തകർ മർദ്ദിച്ചു. ഉത്തർപ്രദേശിലെ ദയോറയിലാണ് സംഭവം നടന്നത്. താരാ യാദവ് എന്ന മഹിളാ കോൺഗ്രസ് പ്രവർത്തകയ്ക്കാണ് മർദനമേറ്റത്.
ദിയോറയിലെ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി പ്രഖ്യാപിച്ച മുകുന്ദ് ഭാസ്കർ ബലാത്സംഗ കേസ് പ്രതിയാണെന്ന് താര ആരോപിച്ചു. കോൺഗ്രസ് സമ്മേളനം നടക്കുന്ന ദിയോറയിലെ ടൗൺഹാളിൽ മൂന്ന് വനിതാ പ്രവർത്തകരുമായി എത്തിയ താര പ്രതിഷേധം ഉയർത്തിയതോടെ സംഘർഷം ഉടലെടുക്കുകയായിരുന്നു.
ഒരു വശത്ത് ഹത്രാസ് പെൺകുട്ടിക്ക് വേണ്ടി പാർട്ടി നേതാക്കൾ വാദിക്കുകയും മറുവശത്ത് ബലാത്സംഗക്കാർക്ക് പാർട്ടി ടിക്കറ്റ് നൽകുകയുമാണെന്നും അത് തെറ്റായ തീരുമാനമാണ്. ഇത് പാർട്ടിയുടെ പ്രതിച്ഛായയെ നശിപ്പിക്കുമെന്നും താര പറഞ്ഞു.
സംഭവത്തിൽ ദേശീയ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു. അതിനിടെ നേതാവിനെ മർദ്ദിച്ച രണ്ട് പേരെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി കോൺഗ്രസ് വ്യക്തമാക്കി. സംഭവത്തിൽ മൂന്നംഗ സംഘം അന്വേഷണം നടത്തുമെന്നും പാർട്ടി പറഞ്ഞിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.