'കൊവിഡിന്റെ രണ്ടാം തരംഗത്തെ പ്രതിരോധിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന് പാളിച്ച പറ്റി': സോണിയ ഗാന്ധി

'കൊവിഡിന്റെ രണ്ടാം തരംഗത്തെ പ്രതിരോധിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന് പാളിച്ച പറ്റി': സോണിയ ഗാന്ധി

ന്യൂഡല്‍ഹി : കൊവിഡിന്റെ രണ്ടാം തരംഗം മുന്‍കൂട്ടി കണ്ട് പ്രതിരോധിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന് പാളിച്ച പറ്റിയെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി കുറ്റപ്പെടുത്തി. കൊവിഡ് വ്യാപനം തടയാന്‍ കേന്ദ്രസര്‍ക്കാര്‍ കൃത്യമായ നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ട്. രാജ്യത്തെ 25 വയസിന് മുകളിലുളള എല്ലാവര്‍ക്കും പ്രതിരോധ വാക്സിന്‍ നല്‍കണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടു

വാക്സിനുകളുടെയും മരുന്നുകളുടെയും ദൗര്‍ലഭ്യം, ആശുപത്രിയിലെ കിടക്കകളുടെ കുറവ്, ഓക്സിജന്റെ ദൗര്‍ലഭ്യം തുടങ്ങിയവയെപ്പറ്റിയുളള റിപ്പോര്‍ട്ടുകള്‍ ആശങ്കപ്പെടുത്തുന്നതാണ് ' . പല സംസ്ഥാനങ്ങളും ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടും പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്നും' സോണിയ ഗാന്ധി ആക്ഷേപിച്ചു.

'കോവിഡ് രോഗമുണ്ടായി ഒരു വര്‍ഷം പിന്നിട്ടിട്ടും അവശ്യമായ സംവിധാനങ്ങള്‍ സജ്ജീകരിക്കാനാകാത്തത് ദു:ഖകരമാണ്. വാക്സിന്‍ വിതരണത്തിലും പക്ഷപാതിത്വം കാണിക്കുകയാണ്. ഞങ്ങളും നിങ്ങളും എന്ന മനോഭാവം തിരുത്തണം. മഹാമാരിക്കെതിരായ യുദ്ധം, രാഷ്ട്രീയത്തിനപ്പുറം ദേശീയമായ വെല്ലുവിളിയായി കാണണമെന്നും' സോണിയ ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.