ദുബായ്: ദുബായ്-ഷാര്‍ജ യാത്ര എളുപ്പമാക്കുന്ന അല്‍ ഖവനീജ് റോഡുകളുടെ വികസന പദ്ധതി പൂര്‍ത്തിയായി. റോഡുകള്‍ ഗതാഗതത്തിന് തുറന്നുകൊടുത്തതായും റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കി.

എമിറേറ്റ്‌സ് റോഡില്‍നിന്ന് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യീദ് റോഡിലേക്കുളള യാത്രാസമയം ഒന്‍പത് മിനിറ്റാകുമെന്നുളളതാണ് ഏറ്റവും പ്രധാനപ്പെട്ട നേട്ടം. നിലവില്‍ 25 മിനിറ്റാണ് യാത്രയ്ക്ക് വേണ്ടത്. അല്‍ ഖവനീജ് ഇന്റര്‍സെക്ഷനിലെ വാഹനങ്ങളുടെ എണ്ണത്തില്‍ ഇരട്ടിയോളം വര്‍ദ്ധനയുണ്ടാകും. നിലവില്‍ 8000 വാഹനങ്ങളാണ് കടന്നുപോകുന്നത്.

അല്‍ ഖവാനീജ് ഇന്റര്‍ സെക്ഷന്‍ ഷെയ്ഖ് സായിദ് ബിന്‍ ഹംദാന്‍ അല്‍ നഹ്യാന്‍ റോഡുകളിലെ കാത്തിരിപ്പ് സമയം 330 സെക്കന്‍ഡില്‍ നിന്ന് 45 ആയി കുറയുമെന്ന് ആര്‍ടിഎ ചെയര്‍മാന്‍ മാത്തര്‍ അല്‍ തായര്‍ വ്യക്തമാക്കി. മൂന്ന് പ്രധാന ഇന്റര്‍ ചേഞ്ചുകളാണ് പദ്ധതിയിലുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.