ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാം വ്യാപനം കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ ബംഗാളിലെ തെരഞ്ഞെടുപ്പ് റാലികള്‍ രാഹുല്‍ ഗാന്ധി റദ്ദാക്കി. റാലികളുണ്ടാക്കുന്ന പ്രത്യാഘാതം രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ മനസിലാക്കണമെന്നും രോഗവ്യാപന പശ്ചാത്തലത്തിലാണ് തന്റെ റാലികള്‍ റദ്ദാക്കാനുള്ള തീരുമാനമെന്നും രാഹുല്‍ ഗാന്ധി അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2.61 ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗവ്യാപനം അതിരൂക്ഷമാകുന്നത് ഇതാദ്യമായാണ്. കോവിഡ് ബാധിതരായ 1501 പേര്‍ 24 മണിക്കൂറിനുള്ളില്‍ മരണപ്പെട്ടു. ഇന്നത്തെ കണക്കോടെ രാജ്യത്ത് കോവിഡ് ബാധിതരായി ചികിത്സയിലുള്ളവരുടെ എണ്ണം 18 ലക്ഷം പിന്നിട്ടു.
അതേസമയം ലോകത്തേറ്റവും വേഗതയില്‍ കോവിഡ് പടരുന്ന രാജ്യമായി ഇന്ത്യ മാറിക്കഴിഞ്ഞു. 18,01,316 ആക്ടീവ് കോവിഡ് കേസുകളാണ് നിലവില്‍ ഇന്ത്യയിലുള്ളത്. രണ്ടാം തരംഗത്തില്‍ കോവിഡ് വൈറസിന്റെ ജനിതകമാറ്റം വന്ന വകഭേദം നിരവധി സാംപിളുകളില്‍ കണ്ടെത്തിയെന്നാണ് റിപ്പോർട്ടുകൾ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.