റോഡ് മുറിച്ചുകടക്കുന്നവർക്ക് വാഹനയാത്രാക്കാർ വഴി നൽകണം: അബുദാബി പോലീസ്

റോഡ് മുറിച്ചുകടക്കുന്നവർക്ക് വാഹനയാത്രാക്കാർ വഴി നൽകണം: അബുദാബി പോലീസ്

അബുദാബി: നിർദ്ധിഷ്ട സ്ഥലങ്ങളിലൂടെ റോഡ് മുറിച്ചു കടക്കുന്ന കാല്‍ നടയാത്രാക്കാർക്ക് വഴി നല്‍കിയില്ലെങ്കില്‍ പിഴയും ബ്ലാക്ക് പോയിന്റ്സും ഈടാക്കുമെന്ന് മുന്നറിയിപ്പ് നല്‍കി അബുദാബി പോലീസ്.

500 ദിർഹമാണ് പിഴ. കൂടാതെ ആറ് ബ്ലാക്ക് പോയിന്റും കിട്ടും. കാല്‍നടയാത്രാക്കാർക്ക് റോഡ് മുറിച്ചുകടക്കാനായി നല്‍കിയിട്ടുളള ഇടങ്ങളില്‍ അതിന് അനുവദിക്കണം. സൈക്കിളുമായി റോഡ് മുറിച്ചുകടക്കുന്ന രണ്ടുപേരെ വാഹനമിടിക്കുന്ന വീഡിയോയും അബുദബി പോലീസ് പങ്കുവച്ചിട്ടുണ്ട്. ഗതാഗത സുരക്ഷ ഉറപ്പിക്കാന്‍ ബോധവല്‍ക്കരണമെന്ന രീതിയിലാണ് സമൂഹമാധ്യമങ്ങളില്‍ ഈ വീഡിയോയും സന്ദേശവും പോലീസ് നല്‍കിയിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.