തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമായ പശ്ചാത്തലത്തിൽ രാജ്യത്ത് ഇതുവരെ 1,61,91,514 പേർക്ക് രണ്ടുഡോസ് വാക്സിനും ലഭിച്ചത്. രാജ്യത്തെ ജനസംഖ്യയുടെ 1.33 ശതമാനം മാത്രമാണിത്. കോവിഡ് രണ്ടാം തരംഗത്തിനു തടയിടാൻ വാക്സിനേഷൻ കൂടുതൽ പേരിലെത്തിക്കുകയാണ് പ്രധാന പോംവഴിയെന്ന് വിദഗ്ധർ പറയുന്നത്. എന്നാൽ വാക്സിൻ ക്ഷാമം ഇതിന് ഒരു പരിധി വരെ തടസമായിരിക്കുകയാണ്.
വൈറസിനെ നിയന്ത്രണവിധേയമാക്കാൻ ജനസംഖ്യയ്ക്ക് ആനുപാതികമായി വാക്സിൻ കുത്തിവെപ്പ് നടത്തിയെങ്കിൽ മാത്രമേ സാധിക്കുകയുള്ളൂ. ഈ അവസ്ഥ പിന്തുടർന്നാൽ വൈറസിനെ നിയന്ത്രണവിധേയമാക്കുന്നതിന് കാലതാമസം എടുത്തേക്കാമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.
എന്നാൽ കേരളത്തിൽ ഞായറാഴ്ചവരെ രണ്ടാം ഡോസ് വാക്സിൻ ലഭിച്ചത് 6,73,960 പേർക്കാണ് ഇത് ആകെ ജനസംഖ്യയുടെ 2.01 ശതമാനം വരും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.