കാഠ്മണ്ഡു: ഹരിദ്വാറിലെ മഹാ കുംഭമേളയില്‍ പങ്കെടുത്ത് മടങ്ങിയ മുന്‍ നേപ്പാള്‍ രാജാവ് ഗ്യാനേന്ദ്ര ഷായ്ക്കും രാജ്ഞി കോമള്‍ ഷായ്ക്കും കോവിഡ് സ്ഥിരീകരിച്ചു. ഹരിദ്വാറില്‍നിന്ന് മടങ്ങിയ ശേഷം നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ നടത്തിയ പി.സി.ആര്‍ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. എഴുപത്തിമൂന്നുകാരനായ ഗ്യാനേന്ദ്ര ഷായ്‌യും എഴുപത് വയസുള്ള കോമള്‍ ഷായ്‌യും ഹര്‍ കി പൗഡിയിലെ പുണ്യസ്‌നാനത്തില്‍ പങ്കെടുക്കുകയും നിരവധി സന്യാസിമാരുമായും തീര്‍ഥാടകരുമായും കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
ഇക്കഴിഞ്ഞ 11ന് ഹരിദ്വാറിലെത്തിയ ഇവര്‍ മാസ്‌ക് ധരിക്കാതെ ചടങ്ങുകളില്‍ പങ്കെടുത്തതിനെതിരേ വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇന്ത്യയില്‍നിന്ന് തിരിച്ചെത്തിയ ഇരുവരെയും സ്വീകരിക്കാന്‍ കാഠ്മണ്ഡു വിമാനത്താവളത്തില്‍ നൂറുകണക്കിനാളുകള്‍ തടിച്ചുകൂടിയിരുന്നെന്ന് ദി ഹിമാലയന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആളുകളെ കണ്ടെത്തുന്നതിനുള്ള ശ്രമം അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്. ഇരുവരും നിരീക്ഷണത്തിലാണെന്നും മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ നിലവില്‍ ഇല്ലെന്നുമാണ് വിവരം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.