ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ നിര്‍ദേശിച്ച് അമേരിക്ക

ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ നിര്‍ദേശിച്ച് അമേരിക്ക

വാഷിംഗ്ടണ്‍: കോവിഡ് വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ പൗരന്മാര്‍ക്ക് അമേരിക്കയുടെ നിര്‍ദേശം. വാക്സിന്‍ രണ്ടു ഘട്ടവും പൂര്‍ത്തിയാക്കിയവരാണെങ്കിലും നിലവിലെ രോഗവ്യാപനം കണക്കിലെടുത്ത് ഇന്ത്യയിലേക്കുള്ള യാത്ര വേണ്ടെന്നാണ് അമേരിക്കയിലെ പബ്ലിക് ഹെല്‍ത്ത് ഏജന്‍സി നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. എന്നാല്‍ അടിയന്തര ആവശ്യങ്ങള്‍ക്കായുളള യാത്രയ്ക്ക് തടസമില്ല. ഇത്തരത്തില്‍ പോകുന്നവര്‍ വാക്സിന്റെ എല്ലാ ഡോസും എടുത്തിട്ടുണ്ട് എന്ന് ഉറപ്പാക്കാനും പബ്ലിക് ഹെല്‍ത്ത് ഏജന്‍സി ഉപദേശിച്ചു.

ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. സമാന മുന്നറിയിപ്പ് അമേരിക്കന്‍ സെന്റര്‍ ഫോര്‍ ഡീസിസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനും നല്‍കിയിട്ടുണ്ട്. യാത്രാ വിലക്കുള്ള രാജ്യങ്ങളുടെ പട്ടികയായ റെഡ് ലിസ്റ്റില്‍ കഴിഞ്ഞദിവസം ബ്രിട്ടന്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയില്‍നിന്ന് മടങ്ങിയെത്തിയ 103 പേര്‍ക്ക് വകഭേദം സംഭവിച്ച കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടിയെന്ന് ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.